Operation Akhal: ഓപ്പറേഷൻ അഖാൽ: ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന
Terrorist Killed in Kulgam Encounter: വനപ്രദേശത്ത് ഭീകരവാദികൾ ഒളിച്ചിരിക്കുകയാണെന്ന് ഇന്നലെ സുരക്ഷ സേനയ്ക്ക് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്.
ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി ഇന്ത്യൻ സൈന്യം വധിച്ചു. ഇന്ന് കുല്‍ഗാം ജില്ലയിലെ അഖല്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ ‘അഖാൽ’ എന്ന പേരിലായിരുന്നു സൈനിക നീക്കം.വനപ്രദേശത്ത് ഭീകരവാദികൾ ഒളിച്ചിരിക്കുകയാണെന്ന് ഇന്നലെ സുരക്ഷ സേനയ്ക്ക് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്.
അതേസമയം കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ ‘ഓപ്പറേഷൻ മഹാദേവി’ലൂടെ മൂസയ്ക്കു പുറമെ രണ്ട് ഭീകരരെയും സൈന്യം വധിച്ചത്. ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ജിബ്രാൻ കഴിഞ്ഞ ഒക്ടോബറിൽ സോന മാർഗ് തുരങ്കനിർമാണ സ്ഥലത്ത് ഒരു ഡോക്ടർ അടക്കം 7 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.
OP AKHAL, Kulgam
Contact established in General Area Akhal, Kulgam. Joint Operation in progress.#Kashmir@adgpi@NorthernComd_IA pic.twitter.com/d2cHZKiC61
— Chinar Corps🍁 – Indian Army (@ChinarcorpsIA) August 1, 2025