Dowry Murder: സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത; യുപിയിൽ യുവതിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വിതറി
Dowry Murder: മേയ് 14 ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച്, സൈഫുദീൻ ഭാര്യ സബീനയെ ക്രൂരമായ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ വലിച്ചെറിയുകയും ചെയ്തു.
യുപിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി യുവാവ്. സംഭവത്തിൽ ശ്രാവഷ്ടി സ്വദേശി സൈഫുദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സബീനയെ ലക്നൗവിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് സെയ്ഫുദ്ദീന്‍ കൃത്യം നിര്‍വഹിച്ചത്.
മേയ് 14 ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച്, സൈഫുദീൻ ഭാര്യ സബീനയെ ക്രൂരമായ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ വലിച്ചെറിയുകയും ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ പ്രതിയും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് സബീനയുടെ കുടുംബം ആരോപിച്ചു.
ALSO READ: താലികെട്ടി 15 മിനുട്ടിനുള്ളില്‍ നവവധുവിന് മുന്നില്‍ വരന്‍ കുഴഞ്ഞുവീണ് മരിച്ചു
യുവതിയുടെ സഹോദരൻ സലാഹുദ്ദീൻ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് ക്രൂര കൊലപാതകം പുറംലോകം അറിഞ്ഞത്. സബീനയുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. സലാഹുദ്ദീൻ സബീനയുടെ വീട്ടിലെത്തി പരിരോധിച്ചെങ്കിലും ഇരുവരും ലക്നൗവിലേക്ക് പോയിരിക്കുകയാണെന്ന വിവരമാണ് ലഭിച്ചത്. വൈകുന്നേരം സെയ്ഫുദ്ദീന്‍ മടങ്ങിയെത്തിയെങ്കിലും സബീന ഒപ്പമുണ്ടായിരുന്നില്ല.
സഹോദരി എവിടെയാണെന്ന് ചോദിച്ചെങ്കിലും സെയ്ഫുദ്ദീൻ കൃത്യമായ മറുപടി നൽകിയില്ല. ഇയാളുടെ മറുപടിയിൽ സംശയം തോന്നിയതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ സൈഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിക്കുകയായിരുന്നു.
സബീനയുടെ കൈ താന്‍ കത്തിച്ചുകളഞ്ഞുവെന്നും സമീപത്തെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ടെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പരിശോധനയിൽ കൈയുടെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്നും കണ്ടെടുത്തിയിരുന്നു. കനാലിൽ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയിരുന്നു.