Pahalgam terror attack: കശ്മീര്‍ താഴ്‌വരയില്‍ രക്തം ചീന്തിയതിന് പിന്നില്‍ പാക് കരങ്ങള്‍; ആ ജീവനുകള്‍ക്ക് രാജ്യം കണക്ക് ചോദിക്കും; ഇന്ത്യയുടെ മറുപടി എന്താകും?

Pahalgam terror attack updates: ലഷ്‌കര്‍ ഇ തൊയിബയുമായി ബന്ധമുള്ള നിരോധിത ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആണ് ആക്രമണം നടത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണിത്

Pahalgam terror attack: കശ്മീര്‍ താഴ്‌വരയില്‍ രക്തം ചീന്തിയതിന് പിന്നില്‍ പാക് കരങ്ങള്‍; ആ ജീവനുകള്‍ക്ക് രാജ്യം കണക്ക് ചോദിക്കും; ഇന്ത്യയുടെ മറുപടി എന്താകും?

പഹല്‍ഗാമില്‍ നടക്കുന്ന പ്രതിഷേധം

Published: 

23 Apr 2025 14:26 PM

ഹല്‍ഗാം ഭീകരാക്രമണം നിയന്ത്രിച്ചതും, തീവ്രവാദികള്‍ക്ക് പരിശീലനം ലഭിച്ചതും പാകിസ്ഥാനില്‍ നിന്നാണെന്ന് സ്ഥിരീകരണം. ലഷ്‌കര്‍ ഇ തൊയിബയുടെ കൊടുംഭീകരനായ സൈഫുള്ള കസൂരിയാണ് സൂത്രധാരനാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നു. ആറംഗ ഭീകരസംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞു. ഭീകരര്‍ എത്തിയത് ബൈക്കുകളിലാണെന്നാണ് വിവരം.

പാക് വ്യോമപാത ഒഴിവാക്കി മോദി

സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടത് പാക് വ്യോമപതയിലൂടെയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയ മോദി ഇന്ത്യയിലേക്ക് മടങ്ങിയത് പാക് വ്യോമപാത ഒഴിവാക്കിയാണ്. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം, വിമാനത്താവളത്തില്‍ വച്ചു തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി പ്രധാനമന്ത്രി വിമാനത്താവളത്തിൽ അടിയന്തര ചർച്ച നടത്തി. ഇന്ന് വൈകുന്നേരം 6 മണിക്ക് സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേരും.

ഇന്ത്യയുടെ മറുപടി എന്താകും?

പഹല്‍ഗാമില്‍ മരിച്ച 28 പേരുടെ ജീവന് ഇന്ത്യ കണക്ക് ചോദിക്കും. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രി അമിത്ഷായും വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ ഭീകരര്‍ക്ക് നല്‍കുന്ന മറുപടി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ, പാക് അധീന കശ്മീരില്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഗ്രാമീണരെ ഒഴിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: Pahalgam Terrorists Attack: എത്ര പണം നൽകിയാലും പകരമാകില്ല..: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം

പൊലിഞ്ഞത് നിരപരാധികളുടെ ജീവന്‍

ലഷ്‌കര്‍ ഇ തൊയിബയുമായി ബന്ധമുള്ള നിരോധിത ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആണ് ആക്രമണം നടത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണിത്. മലയാളിയായ എന്‍. രാമചന്ദ്രനടക്കമുള്ള വിനോദ സഞ്ചാരികളാണ് മരിച്ചത്. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് വിവരം. പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം