Pakistan closes border: വാഗാ അതിര്‍ത്തിയില്‍ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍; ഇന്ത്യയില്‍ കുടുങ്ങിയത് നിരവധി പേര്‍
India Pakistan conflict: ഇതിനകം നിരവധി പേര്‍ മടങ്ങിപ്പോയി. 55 നയതന്ത്രജ്ഞരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ ഏകദേശം 800 പാകിസ്ഥാൻ പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി സ്വദേശത്തേക്ക് മടങ്ങിപ്പോയി. ഏകദേശം 1,500 ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചുവന്നു
ഇന്ത്യയിൽ നിന്ന് തിരിച്ചയയ്ക്കുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ വിസമ്മതിച്ച് പാകിസ്ഥാന്‍. അട്ടാരി-വാഗ അതിർത്തിയിൽ നിരവധി പാകിസ്ഥാന്‍ സ്വദേശികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 8 മുതല്‍ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകള്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാൻ ഇന്ന് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അട്ടാരി-വാഗ അതിർത്തി ക്രോസിംഗ് പോയിന്റ് പൂർണ്ണമായും അടച്ചു. പ്രായമായ വ്യക്തികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരടക്കം ഇതോടെ കുടുങ്ങി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാകിസ്ഥാൻ പൗരന്മാർക്ക് അട്ടാരി-വാഗ അതിർത്തി വഴി നാട്ടിലേക്ക് മടങ്ങാമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നേരത്തെ ഏപ്രില്‍ 30 മുതല്‍ അതിര്‍ത്തി അടച്ചിടാനായിരുന്നു തീരുമാനം. ഈ തീരുമാനം ഇന്ത്യ തല്‍ക്കാലത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു.
പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായത്. പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനകം നിരവധി പേര്‍ മടങ്ങിപ്പോയി. 55 നയതന്ത്രജ്ഞരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ ഏകദേശം 800 പാകിസ്ഥാൻ പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി സ്വദേശത്തേക്ക് മടങ്ങിപ്പോയി. ഏകദേശം 1,500 ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചുവന്നു. അതിര്‍ത്തി വഴി ആര്‍ക്കും ഇന്ന് ഇരുരാജ്യങ്ങളിലേക്കും മടങ്ങാനായില്ലെന്നാണ് റിപ്പോര്‍ട്ട്.




അതേസമയം, ലഷ്‌കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ സുരക്ഷയ്ക്കായി സുരക്ഷാ ഉദ്യോസ്ഥരെ വിന്യസിച്ചു. ഡ്രോണുകള്‍, സിസിടിവി കാമറകള്‍ എന്നിവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് മറ്റ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും, സാധാരണക്കാര്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലാഹോറിലാണ് സയീദ് കഴിയുന്നത്. സയീദിന്റെ വീടുള്ള പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണെന്നാണ് റിപ്പോര്‍ട്ട്.