AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Election Commission New Measures: വോട്ടര്‍പട്ടിക സുതാര്യമാക്കുക ലക്ഷ്യം; പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Election Commission Introduces New Measures: മാർച്ച് മാസത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഒരു സമ്മേളനം നടന്നിരുന്നു. ഇതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ച റിപ്പോർട്ടുകൾക്ക് അനുസൃതമായാണ് പുതിയ നടപടി.

Election Commission New Measures: വോട്ടര്‍പട്ടിക സുതാര്യമാക്കുക ലക്ഷ്യം; പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ Image Credit source: PTI
nandha-das
Nandha Das | Published: 01 May 2025 21:42 PM

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ സുതാര്യത ഉറപ്പാക്കാനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ട് പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ച് മാസത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഒരു സമ്മേളനം നടന്നിരുന്നു. ഇതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ച റിപ്പോർട്ടുകൾക്ക് അനുസൃതമായാണ് പുതിയ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ദു, ഡോ. വിവേക് ജോഷി എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഇനി മുതൽ ഇന്ത്യയുടെ രജിസ്ട്രാർ ജനറലിൽ നിന്ന് ഇലക്ട്രോണിക് മാർഗം മരണ രജിസ്‌ട്രേഷൻ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. 1960ലെ വോട്ടർമാരുടെ രജിസ്‌ട്രേഷൻ നിയമത്തിലെ ചട്ടം 9, 1969 ലെ ജനന – മരണം രജിസ്‌ട്രേഷൻ നിയമത്തിലെ സെക്ഷൻ 3(5)(b) (2023-ൽ ഭേദഗതി ചെയ്തതനുസരിച്ച്) എന്നിവ പ്രകാരമാണ് ഇത് നടപ്പിലാക്കുക. ഇത് നടപ്പാകുന്നതിലൂടെ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് മരണം രജിസ്റ്റർ ചെയ്ത വിവരം സമയബന്ധിതമായി ലഭ്യമാകും. അതിനുപുറമെ, ഫോം 7 വഴി ഔദ്യോഗിക അപേക്ഷ വരാനായി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. പകരം വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ ബിഎൽഒ-മാർക്ക് സാധിക്കും.

വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകളുടെ ഡിസൈൻ പുതുക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇനി വോട്ടറുടെ പാർട്ട് നമ്പറും, സീരിയൽ നമ്പറും വലിയ അക്ഷരത്തിൽ ഡിസ്‌പ്ലേ ചെയ്യും. ഇതോടെ വോട്ടർമാർക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷൻ തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടർ പട്ടികയിൽ പേരുകൾ എളുപ്പത്തിൽ കണ്ടെത്താനുമാകും.

ALSO READ: വാഗാ അതിർത്തിയിൽ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; ഇന്ത്യയിൽ കുടുങ്ങിയത് നിരവധി പേർ

കൂടാതെ, ജനപ്രാതിനിധ്യ നിയമം 1950ന്റെ സെക്ഷൻ 13B(2) അനുസരിച്ച് ഇആർഒ നിയമിക്കുന്ന എല്ലാ ബിഎൽഒ-മാർക്കും സ്റ്റാൻഡേർഡ് ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഇത് വോട്ടർമാർക്ക് ബിഎൽഒ-മാരെ തിരിച്ചറിയാനും, വോട്ടർ രജിസ്‌ട്രേഷൻ നടപടികളിൽ വിശ്വാസ്യത വർധിപ്പിക്കാനും സഹായിക്കും. ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ള പ്രഥമ സമ്പർക്കം ബിഎൽഒമാരിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ വീടുകളിലേക്ക് സന്ദർശനം നടത്തുന്ന സമയത്ത് പൊതു ജനങ്ങൾക്ക് ബിഎൽഒമാരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയേണ്ടത് അത്യാവശ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.