Pakistan Attack On LoC: കുപ്‌വാരയിലും പൂഞ്ചിലും പാക് പ്രകോപനം; തിരച്ചടി ശക്തമാക്കി ഇന്ത്യൻ സൈന്യം

Pakistan Attack On LoC Again: ആക്രമണത്തിൽ ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പഹല്‍ഗാമില്‍ ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

Pakistan Attack On LoC: കുപ്‌വാരയിലും പൂഞ്ചിലും പാക് പ്രകോപനം; തിരച്ചടി ശക്തമാക്കി ഇന്ത്യൻ സൈന്യം

പ്രതീകാത്മക ചിത്രം

Updated On: 

28 Apr 2025 | 10:26 AM

ശ്രീനഗര്‍: തുടര്‍ച്ചയായ നാലാം തവണയും അതിര്‍ത്തിയില്‍ പാക് പ്രകോപനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ് കുപ്‌വാരയിലും പൂഞ്ചിലും വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പഹല്‍ഗാമില്‍ ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് സുരക്ഷാസേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മിൽ കുൽ​ഗാമിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. കുല്‍ഗാം വനമേഖലയിലാണ് സൈന്യം ഭീകരരെ കണ്ടത്. പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ചതിന് ശേഷം അവിടെനിന്ന് രണ്ട് മൊബൈൽ ഫോണുകളുമായാണ് ഭീകരർ കടന്നത്. പഹൽഗാമിൽ നിന്ന് കുൽഗാമിലേക്ക് വനത്തിലുടെ രക്ഷപ്പെടാൻ സാധിക്കും. അവിടെ നിന്ന് ത്രാലിലേക്കും എളുപ്പത്തിലെത്താം.

അതേസമയം, പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്തിയറിയിച്ച് ഇന്ത്യ രം​ഗത്തെത്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് കനത്ത തിരച്ചടിയാണ് തുടരുന്നത്. ഇതിന്റെ ഭാ​ഗമായി മുന്നറിയിപ്പില്ലാതെ ഇന്നലെ ഉറി ഡാം തുറന്നു വിട്ടതും പാക്സാനുള്ള ഇന്ത്യയുടെ തിരിച്ചടിയാണ്. ഝലം നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ടായിരുന്നു.

Updating…

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ