Parliament Monsoon Session: പാർലമെൻ്റ് വർഷകാല സമ്മേളനം നാളെ മുതൽ; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ

Parliament Monsoon Session Begins Tomorrow: ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ ഉണ്ടാവുക. നിരവധി വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.  സമ്മേളനത്തിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തും.

Parliament Monsoon Session: പാർലമെൻ്റ് വർഷകാല സമ്മേളനം നാളെ മുതൽ; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ

Parliament

Updated On: 

19 Jul 2026 | 06:58 AM

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് (Parliament Monsoon Session) നാളെ തുടക്കമാകും. തിങ്കളാഴ്ച (ജൂലൈ 20) തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ ഉണ്ടാവുക. നിരവധി വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകളാണ് ഇത്തവണ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്.

അതേസമയം, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കുന്നത് സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചതായാണ് വിവരം. എന്നാല്‍, സമ്മേളനത്തിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് തിങ്കളാഴ്ച വിളിച്ച ഇന്ത്യസഖ്യം യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല.

ALSO READ: അമ്മയ്ക്ക് ചീത്തവിളിക്കുന്നത് നിയമപരമായി അശ്ലീലമല്ല, പക്ഷേ ആക്രമിച്ചാൽ… ; സുപ്രീം കോടതി

അതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർക്കാർ ഡൽഹിയിൽ സർവകക്ഷി യോഗം ചേരും. ഇരുസഭകളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് സർക്കാർ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം തേടും. മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. നിലവിൽ ബില്ല് ചർച്ചയ്ക്കില്ലെന്നാണ് വിവരം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള സുപ്രധാന ബില്ലുകളും സര്‍ക്കാര്‍ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. എല്ലാ അംഗങ്ങളും ഹാജരായാല്‍ ലോക്‌സഭയില്‍ കുറഞ്ഞത് 360 വോട്ടുകളും രാജ്യസഭയില്‍ 164 വോട്ടുകളും ബില്ലുകൾ പാസ്സാക്കാന്‍ ആവശ്യമായി വരും. ലോക്‌സഭയില്‍ നിലവില്‍ എന്‍ഡിഎയുടെ അംഗബലം 293 ആണ്. മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും അവയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വരുംദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന വിഷയങ്ങളാകാനാണ് സാധ്യത.

പ്രതിരോധിക്കാൻ പ്രതിപക്ഷം

സമ്മേളനത്തിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തും. രാമക്ഷേത്ര സംഭാവനകളിലെ ക്രമക്കേടുകൾ, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, എഥനോൾ അഴിമതി, ഇന്ത്യയുടെ വിദേശനയം എന്നിവയ്‌ക്ക് പുറമെ പഹൽ ഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തൊഴിലില്ലായ്‌മ, വിലക്കയറ്റം, തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം പാർലമെൻ്റിൽ ചർച്ച ചെയ്തേക്കും. കേന്ദ്രത്തിൻ്റെ ഭരണഘടനാ ബില്ലിനെ പരാജയപ്പെടുത്താനും ശക്തമായ ശ്രമങ്ങളുമുണ്ടാകും.

പാർലമെൻ്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് പാർലമെൻ്ററി പാർട്ടി കഴിഞ്ഞ ദിവസം യോഗം വിളിച്ച് ചേർത്തിരുന്നു. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

English Summary:

Parliament’s crucial Monsoon Session gets underway, the government faces a packed legislative agenda while the Opposition prepares to corner it over the NEET-UG paper leak, inflation and other key issues.

Follow Us
Related Stories
Chennai Metro: പർപ്പിൾ ലൈൻ നിർമ്മാണം; മെട്രോയുടെ രണ്ടാം ഘട്ടം ലക്ഷ്യത്തിലേക്ക്
അമ്മയ്ക്ക് ചീത്തവിളിക്കുന്നത് നിയമപരമായി അശ്ലീലമല്ല, പക്ഷേ ആക്രമിച്ചാൽ… ; സുപ്രീം കോടതി
മോദിയുടെ ​കൈയെഴുത്തിൽ ‘വന്ദേമാതരം’ ബഹിരാകാശത്ത്; സ്​കൈറൂട്ട് വിക്രം 1 വിജയത്തെ അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ ബഹിരാകാശ വിപ്ലവം; സ്കൈറൂട്ട് ‘വിക്രം-1’ കുതിച്ചുയരാൻ സജ്ജം, 2030-ഓടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 3.75 ലക്ഷം കോടി കടക്കും
RBI To Trial Polymer Currency: പ്ലാസ്റ്റിക് കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക്; ആദ്യം പരീക്ഷിക്കുക 10 രൂപാ നോട്ടുകളിൽ!
Namma Metro: മെട്രോയില്‍ കയറി ഗാനമേള നടത്തിയാല്‍ പണിപാളും; പിഴ ഉയര്‍ത്തി ബിഎംആര്‍സിഎല്‍
തൈര് കഴിക്കാൻ ശരിയായ സമയം ഏതാണ്?
മുട്ട കേടായതാണോ എന്ന് അറിയണോ? ഇങ്ങനെ ചെയ്ത് നോക്കൂ
വിളക്ക് കത്തിച്ച ശേഷം തിരി അണയ്ക്കേണ്ടത് എങ്ങനെ?
കർക്കിടകത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല