Fuel Price Hike: വാഹനമെടുത്ത് ഇറങ്ങല്ലേ! ഇന്ധനവില വീണ്ടും കൂട്ടി, നാല് ദിവസത്തിനിടെ രണ്ടാംതവണ

Fuel Prices Rise Again as Petrol and Diesel Rates Go Up by 90 Paise Per Litre: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിഫലിക്കും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ഓരോ ദിവസവും മോശമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ആകെ ഇന്ധന ഉപയോഗത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റം പോലും ആഭ്യന്തര ഇന്ധനവിലയെ നേരിട്ട് ബാധിക്കും.

Fuel Price Hike: വാഹനമെടുത്ത് ഇറങ്ങല്ലേ! ഇന്ധനവില വീണ്ടും കൂട്ടി, നാല് ദിവസത്തിനിടെ രണ്ടാംതവണ

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Published: 

19 May 2026 | 07:32 AM

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് തിരിച്ചടി സമ്മാനിച്ച് രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് ഉയര്‍ന്നിരിക്കുന്നത്. വെറും നാല് ദിവസത്തിനിടെ വെറും രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇന്ധനവിലയില്‍ വന്‍ കുതിച്ചുചാട്ടം സംഭവിക്കുന്നത്.

നിലവിലെ വില വര്‍ധനവോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98.64 രൂപയും ഡീസലിന് 91.58 രൂപയുമായി വില. കൊല്‍ക്കത്തയില്‍ പെട്രോളിന് 109.70 രൂപയും ഡീസലിന് 96.07 രൂപയുമുണ്ട് വില. ഇന്ധനവിലയില്‍ നിരന്തരം സംഭവിക്കുന്ന വില വര്‍ധനവ്, പൊതുജനങ്ങളെ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാക്കിയേക്കാം. ഇന്ധനവിലയുടെ ചുവടുപറ്റി ഉടന്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനാണ് സാധ്യത.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലെയും ഇന്ധനവിലയില്‍ 20 ശതമാനം മുതല്‍ ഏകദേശം 100 ശതമാനം വരെ വര്‍ധനവുണ്ടായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യയില്‍ പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവും വര്‍ധനവാണ് ഇതിനോടകം സംഭവിച്ചത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചുവെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ന്യായീകരണം.

കേരളത്തിലെ ഇന്ധനവില

കൊച്ചിയില്‍ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.63 രൂപയുമാണ് പുതുക്കിയ നിരക്ക്. നേരത്തെ ഉണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് രൂപ പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ച് പെട്രോൡന് 110.76 രൂപ, ഡീസലിന് 99.64 എന്നിങ്ങനെയുള്ള നിരക്കിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിലക്കയറ്റം.

എന്തുകൊണ്ട് ഇന്ധനവില ഉയരുന്നു?

പെട്രോള്‍-ഡീസല്‍ എന്നിവയുടെ വില ഉയരുന്നത് ഓരോ മനുഷ്യനെയും നേരിട്ട് ബാധിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ വില വര്‍ധിപ്പിക്കുമ്പോള്‍ അത് ചെറിയ തോതിലുള്ള ആഘാതമല്ല, പൊതുജനങ്ങള്‍ക്ക് മേല്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ വില വര്‍ധനവ് ഉണ്ടാകുന്നതെന്ന് അറിയാമോ?

Also Read: Fuel prices Hike: പെട്രോൾ, ഡീസൽ വില കൂട്ടി, നട്ടംതിരിഞ്ഞ് സാധാരണക്കാർ

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിഫലിക്കും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ഓരോ ദിവസവും മോശമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ആകെ ഇന്ധന ഉപയോഗത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റം പോലും ആഭ്യന്തര ഇന്ധനവിലയെ നേരിട്ട് ബാധിക്കും.

ഇതിന് പുറമെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും ഇന്ധനവില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഡോളറിലാണ്, അതിനാല്‍ തന്നെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഇറക്കുമതി കൂടുതല്‍ ചെലവേറിയതാകുന്നു. ഇതിന്റെ ആഘാതം എണ്ണക്കമ്പനികള്‍ക്ക് മേല്‍ വരാതിരിക്കാനാണ് നിലവില്‍ ഇടയ്ക്കിടെ വില വര്‍ധനവ് കൊണ്ടുവരുന്നത്.

ഇന്ധനവില ഉയരുന്നതിനുള്ള മറ്റൊരു പ്രധാന ഘടകം, എക്‌സൈസ് തീരുവ, വാറ്റ് തുടങ്ങിയവയാണ്. കേന്ദ്രവും സംസ്ഥാനവും വ്യത്യസ്ത നിരക്കുകള്‍ നികുതിയായി ഈടാക്കുന്നുണ്ട്, ഓരോ സംസ്ഥാനത്തും നികുതി വ്യത്യാസപ്പെടുന്നു. ഇന്ധനവിലയില്‍ സംഭവിക്കുന്ന ചെറിയ മാറ്റം പോലും സാധാരണക്കാരെ നേരിട്ട് ബാധിക്കും, ഗതാഗത ചെലവ് ഉയരുന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉള്‍പ്പെടെ നിരക്കില്‍ വര്‍ധനവുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

English Summary

Petrol and diesel prices have been increased again across India, marking the second fuel price hike within a week. Oil companies raised rates by 90 paise per litre amid rising global crude oil prices and currency fluctuations, adding further burden on consumers.

Follow Us
Related Stories
Bullet Train: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സൂപ്പറാകും; ലോകം തോല്‍ക്കും ഈ അതിവേഗ ട്രെയിനിന് മുന്നില്‍
Narendra Modi: ബഹുമതികളില്‍ രാജാവ് മോദി; നോര്‍വേയുടെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രിക്ക്, പുരസ്‌കാരങ്ങള്‍ 32 കടന്നു
TVK Vijay: നിങ്ങളുടെ സത്യപ്രതിജ്ഞയിൽ ഭാര്യയും കുട്ടികളും പങ്കെടുത്തോ ? മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ
Bullet Train: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഇങ്ങനെയാണേ…, ‘ഫസ്റ്റ് ലുക്ക്’ പുറത്തുവിട്ട് റെയിൽവേ
Chennai Metro: വിമാനത്താവളത്തിലേക്ക് ഇനി വെറും 20 മിനിറ്റ്! വമ്പൻ വികസനവുമായി മെട്രോ റെയിൽ
Narendra Modi: ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; സ്വീഡൻ സന്ദർശനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി മോദി
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്