PM Modi: ‘തിന്മയുടെ മേൽ നന്മയുടെ വിജയം’: വിജയദശമി ആശംസകൾക്കൊപ്പം ​ഗാന്ധിജിയെയും സ്മരിച്ച് പ്രധാനമന്ത്രി

PM Modi greets the nation on the Vijayadashami festival: സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും പാതയിൽ ഉറച്ചുനിൽക്കാൻ ഈ പുണ്യവേള ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

PM Modi: തിന്മയുടെ മേൽ നന്മയുടെ വിജയം: വിജയദശമി ആശംസകൾക്കൊപ്പം ​ഗാന്ധിജിയെയും സ്മരിച്ച് പ്രധാനമന്ത്രി

PM Narendra Modi

Published: 

02 Oct 2025 | 10:56 AM

ന്യൂഡൽഹി: വിജയദശമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിൻ്റെ സന്ദേശമാണ് വിജയദശമി നൽകുന്നതെന്നും, ധൈര്യവും ജ്ഞാനവും ജീവിതത്തിൽ പ്രചോദനമാകാൻ ഈ ആഘോഷം കാരണമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും പാതയിൽ ഉറച്ചുനിൽക്കാൻ ഈ പുണ്യവേള ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ജനങ്ങളെ ഒറ്റ ദേശീയ കുടുംബമായി കണക്കാക്കുന്ന അദ്ദേഹം, ഈ ആഘോഷങ്ങൾ ദേശീയ ഐക്യം ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.

ഈ അവസരത്തിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ പൈതൃകത്തെയും ആദരിച്ചു. ചരിത്രം മാറ്റിയെഴുതിയ അദ്ദേഹത്തിൻ്റെ അസാധാരണ ജീവിതത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ലാളിത്യവും ധൈര്യവും ചേരുമ്പോൾ എങ്ങനെ ശക്തമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് ബാപ്പു ലോകത്തിന് കാണിച്ചുകൊടുത്തു എന്ന് പറഞ്ഞു. സേവനത്തിലും അനുകമ്പയിലുമുള്ള ഗാന്ധിജിയുടെ വിശ്വാസം ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള യഥാർത്ഥ മാർഗ്ഗമാണ്. വികസിത ഭാരതത്തിനായി മുന്നേറുമ്പോൾ ഗാന്ധിജിയുടെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒക്ടോബർ 2 ന് ആചരിക്കുന്ന ദസറ അഥവാ വിജയദശമി, രാവണനുമേൽ ശ്രീരാമൻ നേടിയ വിജയത്തെയാണ് പ്രതീകവൽക്കരിക്കുന്നത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ