BRICS 2026: ഇറാനിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി; പ്രധാന വിഷയമായി ജലപാത

PM Holds Talks With Iran’s Pezeshkian, Calls for Dialogue and Open Sea Routes: ഇത്രയേറെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയതില്‍ പ്രധാനമന്ത്രി പെസെഷ്‌കിയാന് നന്ദി പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഉയരുന്ന പ്രാദേശിക വിഷയങ്ങളിലൂന്നിയായിരുന്നു പ്രധാനമന്ത്രി പെസെഷ്‌കിയാനുമായി സംസാരിച്ചതെന്നാണ് വിവരം. നാവികരുടെ സുരക്ഷയ്ക്കും ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നുണ്ട്.

BRICS 2026: ഇറാനിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി; പ്രധാന വിഷയമായി ജലപാത

മസൂദ് പെസെഷ്‌കിയന്‍, നരേന്ദ്ര മോദി

Published: 

12 Sep 2026 | 06:15 AM

ന്യൂഡല്‍ഹി: ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയ്ക്കായി വെള്ളിയാഴ്ചയാണ് പെസെഷ്‌കിയാന്‍ ന്യൂഡല്‍ഹിയിലെത്തിയത്. വ്യാപാരവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്താനും പെസെഷ്‌കിയാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇത്രയേറെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയതില്‍ പ്രധാനമന്ത്രി പെസെഷ്‌കിയാന് നന്ദി പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഉയരുന്ന പ്രാദേശിക വിഷയങ്ങളിലൂന്നിയായിരുന്നു പ്രധാനമന്ത്രി പെസെഷ്‌കിയാനുമായി സംസാരിച്ചതെന്നാണ് വിവരം. നാവികരുടെ സുരക്ഷയ്ക്കും ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

ബിഷ്‌കെക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഫലപ്രദമായ ചര്‍ച്ചകള്‍ തുടരുകയാണ്. ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്താനായത് സന്തോഷം നല്‍കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമായതിനാല്‍ തന്നെ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രത്യേകതയുണ്ട്.

ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ദീര്‍ഘകാലവും ഇരുരാജ്യങ്ങള്‍ക്കും ഗുണകരവുമായ തന്ത്രത്തിലൂടെ മുന്നോട്ട് പോകണമെന്നാണ് ഞങ്ങളുടെ നിലപാട്. മേഖലയിലെ നിലവിലെ സാഹചര്യവും ചര്‍ച്ച ചെയ്തു. ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇന്ത്യയുടെ പ്രതിബദ്ധത തുടരുമെന്നും വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ പ്രതിസന്ധിയ്ക്ക് ശാശ്വതമായ പരിഹാരം വേണമെന്ന കാര്യം മോദി പെസെഷ്‌കിയാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. ഊര്‍ജ്ജ സുരക്ഷ ഒരു പ്രധാന ആശങ്കയായി തുടരുന്നുവെന്നും ചരക്കുകള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ അവസരമുണ്ടായിരിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

Also Read: BRICS 2026: അന്ന് ബ്രിക്സിലെ ചോദ്യ ചിഹ്നമായി നിന്ന രാജ്യം, ഇന്ന് ആതിഥേയരായി മാറിയ കഥ

ദേശീയ കറന്‍സികള്‍ക്ക് പ്രാധാന്യം നല്‍കാം

ലോകരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിനായി ദേശീയ കറന്‍സികള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മസൂദ് പെസെഷ്‌കിയന്‍. വെള്ളിയാഴ്ച നടന്ന ബിസിനസ് ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യാപാര സമയത്ത് ബ്രിക്‌സ് രാജ്യങ്ങള്‍ ദേശീയ കറന്‍സികള്‍ ഉപയോഗിക്കുന്നത് പ്രധാനമാണെന്നാണ് പെസെഷ്‌കിയാന്റെ ആഹ്വാനം.

അമേരിക്കയുടെ സൈനിക ആക്രമണങ്ങളെയും ഉപരോധങ്ങളെയും കുറിച്ചും പെസെഷ്‌കിയാന്‍ സംസാരിച്ചു. സാമ്പത്തിക ഉപരോധങ്ങള്‍ വഴി ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിന്റെ നിയമാനുസൃത വ്യാപാരം തടസ്സപ്പെടുത്താന്‍ സാധിക്കാത്ത വിധത്തിലുള്ള അന്തരീക്ഷം ബ്രിക്‌സ് സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary

Prime Minister Narendra Modi met Iranian President Masoud Pezeshkian and discussed India-Iran relations and the prevailing regional situation. Both sides stressed the importance of dialogue and a long-term, mutually beneficial approach. India also reiterated its commitment to enduring peace and open sea routes.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ