Narendra Modi: ഫോണില്‍ സംസാരിച്ച് ജെഡി വാന്‍സും മോദിയും; ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കും, കുഞ്ഞ് പിറന്നതില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

PM Modi Calls US Vice President JD Vance; India-US Ties Take Centre Stage: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പ്രധാന മേഖലകളില്‍ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തു, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Narendra Modi: ഫോണില്‍ സംസാരിച്ച് ജെഡി വാന്‍സും മോദിയും; ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കും, കുഞ്ഞ് പിറന്നതില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

നരേന്ദ്ര മോദി, ജെഡി വാന്‍സ്‌

Updated On: 

09 Aug 2026 | 06:59 AM

ന്യൂഡല്‍ഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ-യുഎസ് ബന്ധം വളര്‍ത്തുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. സംഭാഷണത്തിനിടെ ജെഡി വാന്‍സിനും ഉഷ വാന്‍സിനും മകന്‍ പിറന്നതില്‍ ആശംസകള്‍ നേരാനും പ്രധാനമന്ത്രി മറന്നില്ല. വാന്‍സുമായി സംസാരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം മോദി തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള പങ്കാളിത്തം ശക്തമാക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. പ്രധാന മേഖലകളിലെ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പ്രധാന മേഖലകളില്‍ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തു, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

ജെഡി വാന്‍സിന് പങ്കാളി ഉഷ വാന്‍സിനും കുഞ്ഞ് പിറന്നതിലുള്ള സന്തോഷവും പ്രധാനമന്ത്രി പങ്കുവെച്ചു. ജെഡി വാന്‍സിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാന്‍സിനെ അഭിനന്ദനം അറിയിച്ചുവെന്നും പ്രധാനമന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.

അതേസമയം, ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ദിഷ്ട വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ഇടം നേടിയോ എന്ന വിവരം പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ജൂണില്‍ ഫ്രാന്‍സില്‍ വെച്ച് പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സന്തുലിതവും പരസ്പരം പ്രയോജനകരവും, വാണിജ്യപരവുമായ വ്യാപാര കരാറിനായി എത്രയും വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഇരുവരും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Also Read: Narendra Modi: നരേന്ദ്ര മോദിക്ക് ഒരായിരം നന്ദി! ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം: നെതന്യാഹു

ഇന്ത്യയ്ക്ക് മേല്‍ ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ തീരുവകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍, അത് പരിഹരിക്കാന്‍ താന്‍ ഇടപെട്ടുവെന്ന ട്രംപിന്റെ വാദം ഇന്ത്യ തള്ളി, ഇതും ട്രംപിനെ ചൊടിപ്പിച്ചു. അമേരിക്കയുടെ എച്ച്1ബി വിസ ഫീസ് വര്‍ധനവും നയങ്ങളും ഇന്ത്യ-യുഎസ് ബന്ധത്തിന് തിരിച്ചടിയായിരുന്നു. നിലവില്‍ ചര്‍ച്ചകളിലൂടെ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് രാജ്യങ്ങള്‍.

ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ചുമത്തി ട്രംപ്

റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താനുള്ള ബില്‍ പാസാക്കി യുഎസ് സെനറ്റ്. അഞ്ച് രാജ്യങ്ങള്‍ക്ക് മേലാണ് നടപടി വരുന്നത്. സ്ലോവാകിയ, ഹംഗറി, അസര്‍ബൈജാന്‍, ചൈന, ഇന്ത്യ എന്നിവയാണ് അഞ്ച് രാജ്യങ്ങള്‍. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ ഒരുമിച്ച് കൊണ്ടുവന്ന ബില്‍ 11 നെതിരെ 86 വോട്ടുകള്‍ക്കാണ് പാസായത്.

English Summary

Prime Minister Narendra Modi spoke with US Vice President JD Vance over the phone. They discussed ways to further strengthen the India-US Comprehensive Global Strategic Partnership across key areas. PM Modi also congratulated Usha Vance and JD Vance on the birth of their son.

Follow Us
പുത്തൻ ബ്രസയിലെ ടോപ് 10 ഫീച്ചേഴ്സ്
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു