5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi: കുംഭമേളയിൽ പുണ്യസ്‌നാനം ചെയ്ത് പ്രധാനമന്ത്രി

Maha Kumbh Mela Updates : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു, പ്രയാഗ്‌രാജിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

PM Modi:  കുംഭമേളയിൽ പുണ്യസ്‌നാനം ചെയ്ത് പ്രധാനമന്ത്രി
Narendra Modi In Kumbh MelaImage Credit source: Social Media
arun-nair
Arun Nair | Updated On: 05 Feb 2025 12:35 PM

പ്രയാഗ് രാജ്: മഹാകുംഭമേളയിൽ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുണ്യസ്‌നാനം നടത്തി. അതീവ സുരക്ഷയിലാണ് പ്രദേശം. ഹൈന്ദവ വിശ്വാസ പ്രകാരം പുണ്യദിനമായ മാഘാഷ്ടമിയുമായി ഒത്തുചേരുന്നു, ഇത് തപസ്സ്, ഭക്തി ദാനധർമ്മങ്ങൾ എന്നിവയ്ക്ക് വളരെ അധികം പ്രധാന്യമുള്ള ദിവസങ്ങളിൽ ഒന്നാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ട് ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കുംഭമേള ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്.  2024 ഡിസംബർ 13-ന് പ്രധാനമന്ത്രി മോദി പ്രയാഗ്‌രാജ് സന്ദർശിച്ചിരുന്നു. തുടർന്ന് 5,500 കോടി രൂപയുടെ 167 വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു.

Narendra Modi In Kumbh Mela (2)

നരേന്ദ്ര മോദി കുംഭമേളയിൽ

കുംഭമേളയിൽ പുണ്യ സ്നാനം ചെയ്ത് പ്രധാനമന്ത്രി- വീഡിയോ

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം കണക്കിലെടുത്ത്, പ്രയാഗ്‌രാജ് ഉൾപ്പെടെ  കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡുകളും ആന്റി-സാബോട്ടേജ് ടീമുകളും എല്ലാ പ്രധാന സ്ഥലങ്ങളിലും വിശദമായി പരിശോധന നടത്തി കഴിഞ്ഞു. ത്രീവ്രവാദ വിരുദ്ധ സ്ക്വാഡ്, എൻ.എസ്.ജി എന്നിവയ്‌ക്കൊപ്പം മറ്റ് സുരക്ഷാ സേനകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഗം പ്രദേശത്ത് അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

 

Narendra Modi In Kumbh Mela (1)

ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഒരു മണിക്കൂർ മാത്രമേ കുംഭമേളയിൽ പങ്കെടുക്കൂ. രാവിലെ 10.05 ഓടെയാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഡൽഹി പബ്ലിക് സ്കൂളിന്റെ ഹെലിപാഡിൽ അദ്ദേഹം ഇറങ്ങിയാണ് പ്രയാഗ് രാജിലെത്തിയത്.