AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Narendra Modi: സ്ത്രീകളുടെ സ്വപ്‌നം തകര്‍ത്തു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

PM Modi’s address to the nation: പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചു. അദ്ദേഹത്തിന് പറയാനുള്ളത് എന്താണെന്ന ആകാംക്ഷയിലാണ് രാജ്യം. വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം. ബില്ലുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ അദ്ദേഹത്തിന് പറയാനുള്ളതെന്ന് വ്യക്തമല്ല.

PM Narendra Modi: സ്ത്രീകളുടെ സ്വപ്‌നം തകര്‍ത്തു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
നരേന്ദ്ര മോദി
Jayadevan AM
Jayadevan AM | Updated On: 18 Apr 2026 | 09:34 PM

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ സ്വപ്‌നം തകര്‍ന്നതെന്ന് രാജ്യം മുഴുവന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എസ്പി എന്നീ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താല്‍പര്യം സ്ത്രീകളെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാകാത്തതില്‍ മോദി രാജ്യത്തെ സ്ത്രീകളോട് ക്ഷമ ചോദിച്ചു. രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പെൺമക്കളോടും സംസാരിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷ പാർട്ടികളെ മോദി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷ പാർട്ടികളുടെ ഇടുങ്ങിയതും സ്വാർത്ഥപരവുമായ രാഷ്ട്രീയം കാരണം, നമ്മുടെ രാജ്യത്തെ അമ്മമാരും സഹോദരിമാരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവന്നുവെന്ന് മോദി കുറ്റപ്പെടുത്തി.

ചില പ്രതിപക്ഷ പാർട്ടികൾ ബില്ലിന്റെ പരാജയം ആഘോഷിച്ചു. സ്ത്രീകള്‍ ഈ അപമാനം മറക്കില്ല. “ഈ ആളുകൾ നാരി ശക്തിയെ നിസ്സാരമായി കാണുന്നു” എന്ന് പ്രധാനമന്ത്രി മോദി പറയുന്നു, എന്നാൽ ഇന്ത്യയിലെ സ്ത്രീകൾക്ക് സത്യം അറിയാമെന്നും മോദി വ്യക്തമാക്കി.

ബില്ലിന്റെ ലക്ഷ്യം

പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് ലഭിക്കാതിരുന്ന അവകാശങ്ങള്‍ക്ക് അവര്‍ക്ക് ലഭ്യമാക്കാനായിരുന്നു ശ്രമം. 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് നിർദ്ദിഷ്ട ഭേദഗതി ലക്ഷ്യമിട്ടത്. ഇന്ത്യയുടെ വികസന യാത്രയിൽ സ്ത്രീകളെ സജീവ പങ്കാളികളാക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാതായിരുന്നു ബില്ലിന്റെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.

Also Read: മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല; വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പരാജയപ്പെട്ടു

ബിൽ ശുദ്ധവും സത്യസന്ധവുമായ ഒരു ശ്രമമായിരുന്നുവെന്നും അത് കാലഘട്ടത്തിന്റെ ബില്ലായിരുന്നുവെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും മുഖംമൂടി അഴിച്ചുമാറ്റിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.

കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികൾ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തി ഭ്രൂണഹത്യ നടത്തിയെന്ന് മോദി വിമര്‍ശിച്ചു. ബിൽ പാസാക്കാൻ കഴിയാത്തതിൽ വേദനയുണ്ട്. ദേശീയ, വനിതാ താൽപ്പര്യങ്ങളെക്കാൾ സംഘടനാ താൽപ്പര്യങ്ങൾക്കാണ് ഈ പാർട്ടികൾ മുൻഗണന നൽകുന്നത്.

സ്ത്രീകൾ ഉചിതമായ മറുപടി നൽകും

കോൺഗ്രസിനും സഖ്യകക്ഷികൾക്കും നമ്മുടെ രാജ്യത്തെ സ്ത്രീകൾ ഉചിതമായ മറുപടി നൽകുമെന്നും മോദി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് ദീർഘകാലമായി നിലനിൽക്കുന്ന അവകാശങ്ങൾ നൽകുന്നതിനെക്കുറിച്ചുള്ളതായിരുന്നു ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം-ലൈവ്‌

 

Follow Us