Narendra Modi at 75: ‘ഭരണാധികാരിയായല്ല, സ്വന്തം മകനായി കൂടെ നിന്നു’; മോദിക്ക് ജന്മദിനാശംസകൾ നേർന്ന് മനയിലെ ഗ്രാമത്തലവൻ

Mana Village Head Birthday Card for PM Modi: ഈ ദിവസത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേരുന്നതിനൊപ്പം, ഇന്ത്യയുടെ 'അവസാന ഗ്രാമം' എന്ന വിശേഷണത്തിൽ നിന്ന് 'ആദ്യ ഗ്രാമം' എന്നതിലേക്കുള്ള നമ്മുടെ ഗ്രാമത്തിന്റെ യാത്രയെ ഓർമ്മിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi at 75: ഭരണാധികാരിയായല്ല, സ്വന്തം മകനായി കൂടെ നിന്നു; മോദിക്ക് ജന്മദിനാശംസകൾ നേർന്ന് മനയിലെ ഗ്രാമത്തലവൻ

പ്രധാനമന്ത്രി നരേന്ദ്രമോദി

Updated On: 

17 Sep 2025 | 10:16 AM

ന്യൂഡല്‍ഹി: 75ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ഇന്ത്യയിലെ ആദ്യ ഗ്രാമം എന്നറിയപ്പെടുന്ന മനയിലെ ജനങ്ങൾ. രാജ്യം ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ മനയിലെ ജനങ്ങൾ ഇന്ത്യയുടെ അതിർത്തിയുടെ അറ്റന്ന് നിന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നു. ഭഗവാൻ ബദരീനാഥിന്റെ മുമ്പാകെ കൂപ്പുകൈകളോടെ തങ്ങൾ പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മനയിലെ ഗ്രാമത്തലവൻ പറയുന്നു.

ഈ ദിവസത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേരുന്നതിനൊപ്പം, ഇന്ത്യയുടെ ‘അവസാന ഗ്രാമം’ എന്ന വിശേഷണത്തിൽ നിന്ന് ‘ആദ്യ ഗ്രാമം’ എന്നതിലേക്കുള്ള നമ്മുടെ ഗ്രാമത്തിന്റെ യാത്രയെ ഓർമ്മിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അവസാന ഗ്രാമമായി പരിഗണിക്കപ്പെടുമ്പോൾ വേദനിക്കുമ്പോൾ തങ്ങൾ അതെല്ലാം സഹിച്ച് നിശ്ശബ്ദരായിരുന്നു. എന്നാൽ നിരാശ ഉണ്ടായിരുന്നില്ലെന്നും, മാറ്റത്തിന്റെ കാറ്റ് എന്നെങ്കിലും തങ്ങളിലേക്ക് എത്തുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അങ്ങനെയിരിക്കെ മോദി ജി പ്രധാനമന്ത്രിയായ ആ നിമിഷം വന്നു. ഭുജിനുശേഷം ഗുജറാത്ത് അദ്ദേഹം എങ്ങനെ പുനർനിർമ്മിച്ചുവെന്നും കേദാർനാഥിലെ ദുരന്തത്തിൽ അദ്ദേഹം എങ്ങനെ ശക്തമായി നിലകൊണ്ടുവെന്നും തങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ മറന്നുപോയ കോണുകൾ ഒടുവിൽ കാണപ്പെടുമെന്ന് തങ്ങൾ വിശ്വസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിലൂടെ തങ്ങളുടെ പ്രതീക്ഷ യാഥാർഥ്യമായി. 2022 ഒക്ടോബർ 21ന് ‘ഓരോ അതിർത്തി ഗ്രാമവും രാജ്യത്തിന്റെ ആദ്യത്തെ ഗ്രാമമാണ്’ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വർഷങ്ങളുടെ അവഗണന ആ ഒറ്റ വാചകം എടുത്തുകളഞ്ഞു. 2023 ഏപ്രിലിൽ, മനയിലെ സൈൻബോർഡ് ‘ഫസ്റ്റ് ഇന്ത്യൻ വില്ലേജ്, മന’ എന്ന് മാറ്റിയപ്പോൾ, ചരിത്രം ഒരു പേജ് മറിച്ചതുപോലെ തോന്നി. അത് നമ്മുടെ അഭിമാനമാണ്, അംഗീകാരമാണ, നമ്മുടെ ശബ്ദമാണ് എന്നും അദ്ദേഹം പറയുന്നു.

ALSO READ: ഒറ്റമുറി വീട്ടിൽ നിന്ന് തുടങ്ങിയ യാത്ര എത്തിച്ചേർന്നത് ഇന്ദ്രപ്രസ്ഥത്തിന്റെ അമരത്തേക്ക്; മോദി എന്ന രാഷ്ട്രീയ ഇന്ദ്രജാലക്കാരൻ

ഒരു ഭരണാധികാരിയായല്ല, മറിച്ച് സ്വന്തം മകനെപോലെയാണ് പ്രധാനമന്ത്രി തങ്ങളെ സമീപിച്ചത്. ഇന്ന് ഇവിടുത്ത ഗ്രാമത്തലവൻ എന്ന നിലയിൽ അഭിമാനത്തോടെയും നന്ദിയോടെയും താൻ എഴുതുന്നു അവസാനത്തേതിൽ നിന്ന് ആദ്യത്തിലേക്കുള്ള യാത്ര സാധ്യമാക്കി തന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധത മനയിലെ ജനങ്ങൾക്ക് അറിയാം. വികസനത്തിന് പുറമെ അന്തസ്സും അംഗീകാരവും പ്രതീക്ഷയും തങ്ങൾക്ക് നൽകിയ പ്രധാനമന്ത്രിക്ക് ആശംസകൾ മാത്രമല്ല ഹൃദയംഗമമായ നന്ദിയും തങ്ങൾ അർപ്പിക്കുന്നുവെന്നും മനയിലെ ഗ്രാമത്തലവൻ മോദിക്ക് എഴുതിയ കത്തിൽ കുറിച്ചു.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു