PM Narendra Modi: ‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; വൈറ്റ് ഹൗസിലെ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി മോദി

PM Narendra Modi Condemned White House Shooting: ശനിയാഴ്ച രാത്രിയോടെയാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് നടന്നത്. വെടിയൊച്ച കേട്ടതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. ആക്രമണം നടന്ന് ഉടൻ തന്നെ അവരെ സ്ഥലത്ത് നിന്ന് മാറ്റി.

PM Narendra Modi: ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല; വൈറ്റ് ഹൗസിലെ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി മോദി, വൈറ്റ് ഹൗസിൽ നിന്നുള്ള ചിത്രം

Updated On: 

26 Apr 2026 | 11:13 AM

ന്യൂഡൽഹി: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ്റെ അത്താഴ വിരുന്നിന് നേരെയുണ്ടായ വെടിവയ്പ്പിനെ പ്രധാനമന്ത്രി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ തനിക്ക് ആശ്വാസം ഉണ്ടെന്നും എക്‌സിലൂടെ പങ്കുവച്ച് പോസ്റ്റിൽ മോദി പറഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് നടന്നത്. വെടിയൊച്ച കേട്ടതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. ആക്രമണം നടന്ന് ഉടൻ തന്നെ അവരെ സ്ഥലത്ത് നിന്ന് മാറ്റി.

ALSO READ: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി

അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്

വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്നൊരുക്കിയത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സീക്രട്ട് സർവീസ് അതിവേഗം സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

വെടിവയ്പ്പ് നടത്തിയ ഒരാളെ കസ്റ്റഡിയിലെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. അക്രമി എട്ടു തവണ വെടിയുതിർത്തതായാണ് വിവരം. അക്രമണം നിയന്ത്രണവിധേയമാക്കിയ ശേഷം ഡിന്നർ പരിപാടി പുനരാരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിപാടി പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത് ട്രംപ് തന്നെയാണെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ആക്രമിയെ ഒറ്റയ്ക്ക് വന്ന ചെന്നായ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമി ആദ്യം സീക്രട്ട് സർവീസ് ഏജന്റിന് നേരെയാണ് വെടിയുതിർത്തതെന്നും ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചതിനാലാണ് അയാൾ രക്ഷപ്പെട്ടതെന്നും ട്രംപ് പ്രതികരിച്ചു. അക്രമിയുടെ കൈവശം ഒന്നലധികം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

എക്സിലെ പ്രധാനമന്ത്രിയുടെ പോസ്റ്റ്

 

 

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്