AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Donald Trump: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി

Donald Trump: വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടി അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി.വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന്........

Donald Trump: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി
Shooting Suspect Cole Tomas Allen During The White House Correspondents Dinner, TrumpImage Credit source: PTI Photos
Ashli C
Ashli C | Updated On: 26 Apr 2026 | 10:23 AM

വാഷിംഗ്ടൺ : വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ അത്താഴ വിരുന്നിനിടയിൽ വെടിവെപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടി പങ്കെടുത്ത ചടങ്ങിലാണ് ആക്രമി വെടിയുതിർത്തത്. വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടി അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി.വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകർ ആയിരുന്നു അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. അമേരിക്കയുടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും അടങ്ങിയ ചടങ്ങിൽ ഇത്തരത്തിൽ വെടിവെപ്പ് ഉണ്ടായത് വലിയ ആശങ്കയും ഭീതിയും ആണ് ഉണ്ടാക്കിയത്. അക്രമി എട്ടു തവണയാണ് വെടിയുതിർത്തത്. അതേസമയം ആക്രമി യുഎസ് പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ‍‍

ALSO READ:ഒന്ന് ഇന്ത്യയില്‍ വന്നു നോക്കൂ; ‘നരകക്കുഴി’ പരാമര്‍ശത്തില്‍ ട്രംപിന് ഇറാന്റെ മറുപടി

വെടിയൊച്ചയ്ക്ക് പിന്നാലെ ട്രംപിനെ സുരക്ഷ ഉദ്യോഗസ്ഥർ വളയുകയും ഉടനെ തന്നെ സുരക്ഷിതനായി വേദിയിൽ നിന്ന് മാറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഡിന്നർ പരിപാടി പിന്നീട് പുനരാരംഭിച്ചു. പരിപാടി പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത് ട്രംപ് തന്നെയാണെന്നും റിപ്പോർട്ട്. കൂടാതെ അദ്ദേഹവും പരിപാടിയിലേക്ക് മടങ്ങിയെത്തുവാൻ ശ്രമിച്ചില്ലെങ്കിലും യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അതിനനുവദിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വെടിയൊച്ച കേട്ടതോടെ ചടങ്ങിൽ ഉള്ളവർ മേശകൾക്ക് താഴെ അഭയം പ്രാപിക്കുകയായിരുന്നു.

ട്രംപിന്റെ നരകക്കുഴി പരാമർശത്തിനെതിരെ ഇറാൻ

ഇന്ത്യയെയും ചൈനയെയും നരകക്കുഴികൾ എന്ന് വിശേഷിപ്പിച്ച മൈക്കൽ സാവേജിന്റെ പരാമർശത്തിന് പിന്തുണ നൽകിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇന്ത്യയെ ട്രംപ് ഒന്ന് പോയി കാണണം എന്നാണ് ഇറാൻ മറുപടി നൽകിയത്. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്നും ഇറാൻ കോൺസുലേറ്റ് പരിഹസിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു ട്രംപിന് ഇറാൻ മറുപടി നൽകിയത്. ഇതിന് പുറമേ അമേരിക്കയിലെ നിയമവൃത്തങ്ങളും അമേരിക്കൻ പ്രസി‍ന്റിന്റെ ഈ പ്രവർത്തിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.

Follow Us