PM Narendra Modi Jhalmuri Video : ബെംഗളിൽ ജാൽമുറി കഴിക്കാനെത്തിയ പ്രധാനമന്ത്രി; 24 മണിക്കൂറിൽ വീഡിയോ കണ്ടത് 100 മില്യൺ പേർ
Prime Minister Narendra Modi Jhalmuri Shop Visit Video : ജാർഗ്രാമിലെ തെരുവ് വീതിയിലെ കടയിൽ എത്തിയാണ് പ്രധാനമന്ത്രി ജാൽമുറി കഴിച്ചത്. പശ്ചിമ ബംഗാളിലുള്ളവർക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ജാൽമുറി. പ്രധാനമന്ത്രി ജാൽമുറി കഴിക്കാനെത്തിയപ്പോൾ നിരവധി സ്ത്രീജനങ്ങൾ നരേന്ദ്ര മോദിയുടെ അരികിലേക്കെത്തുകയും ചെയ്തിരുന്നു.
കൊൽക്കത്ത : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാൽമുറി ആസ്വദിച്ച് കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വലിയതോതിൽ ശ്രദ്ധ ലഭിക്കുന്നു. നാലോളം റാലികൾക്ക് ശേഷം പ്രധാനമന്ത്രി ജംഗിൾമഹാൾ മേഖലയിലെ ജാർഗ്രമിൽ ഒരു തെരുവിലെ കടയിൽ നിന്നാണ് പ്രധാനമന്ത്രി ജാൽമുറി കഴിച്ചത്. പ്രധാനമന്ത്രി തെരുവിലേക്കെത്തിയപ്പോൾ തന്നെ സ്ത്രീകളടക്കം നിരവധി പേർ അദ്ദേഹത്തിൻ്റെ അരികിലേക്കെത്തുകയും ചെയ്തു. താൻ വാങ്ങിയ ജാൽമുറി അവിടെയെത്തിയ സ്ത്രീകൾക്കും മറ്റുള്ളവർക്കും പ്രധാനമന്ത്രി പങ്കുവെക്കുകയും ചെയ്തു.
ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയിൽ വലിയതോതിലാണ് പ്രചാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾ കൊണ്ട് 100 മില്യൺ പേര് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം കണ്ടിട്ടുള്ളത്. ഫേസ്ബുക്കിൽ മാത്രം 90ൽ അധികം പേരും വീഡിയോ കണ്ടു കഴിഞ്ഞു. ജാർഗ്രാമിലെ പൊതുയോഗത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ജാൽമുറി ആസ്വദിക്കാനെത്തിയത്. “ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാല് റാലിക്കിടെ ജാർഗ്രാമിൽ നിന്നും രുചികരമായ ജാൽമുറി കഴിച്ചു” എന്ന പ്രധാനമന്ത്രി ചിത്രങ്ങൾ തൻ്റെ എക്സിൽ പങ്കുവെച്ചിരുന്നു.
ALSO READ : Lee Jae Myung: മോദിയെ കാണാന്‍ ലീ ഇന്ത്യയിലെത്തി; കൊറിയയുമായി ‘സ്‌ട്രോങ് ബോണ്ട്’
ജാർഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാൽമുറി കഴിക്കുന്ന വീഡിയോ
ഇതാദ്യമായിട്ടല്ല പ്രധാനമന്ത്രി അപ്രതീക്ഷിതമായി തൊരുവോരങ്ങളിൽ ഇറങ്ങിയ ഇഷ്ടഭക്ഷണങ്ങൾ ഭക്ഷിക്കുന്നത്. ‘ചായിവാല’ എന്ന പറഞ്ഞുകൊണ്ട് പ്രതിപക്ഷം ആക്ഷേപിച്ചപ്പോൾ പ്രധാനമന്ത്രി അന്ന് തെരുവലിറങ്ങി ചായ കുടിക്കാനെത്തിയിരുന്നു. ഗുജറാത്തിലും ഉത്തർ പ്രദേശിലും അസമിലുമായിരുന്നു പ്രധാനമന്ത്രി ഇത്തരത്തിൽ ചായ കുടിക്കാൻ പൊതുയിടത്തിലേക്ക് വന്നത്. ഈ നീക്കം ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു.
അതേസമയം ബെംഗാളിലെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലാണ് ബംഗാളിൽ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23ന് ആദ്യഘട്ടം, 29-ാം തീയതി രണ്ടാം ഘട്ടം തിരഞ്ഞെടുപ്പും സംഘടിപ്പിക്കും. ബിജെപിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ബെംഗളിൻ്റെ തിരഞ്ഞെടുപ്പ് ചിത്രം. മെയ് നാലിനാണ് കേരളവും ബംഗാളും ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.