Narendra Modi: പ്രധാനമന്ത്രിയുടെ ഇന്തോ-പസഫിക് പര്യടനം ജൂലൈയില്‍; അജണ്ടയില്‍ വമ്പന്‍ പദ്ധതികള്‍

India Strengthens Indo-Pacific Ties as PM Modi Plans Three-Nation Tour: സുരക്ഷ, പ്രവാസികള്‍ എന്നിവയാകും ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര വ്യാപാരം, ഊര്‍ജ സുരക്ഷ, പ്രതിരോധം എന്നിവയില്‍ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്നതിന് കാരണമായേക്കാം. സുപ്രധാനമായ പല പദ്ധതികളും മോദി മുന്നോട്ടുവെക്കുമെന്നാണ് വിവരം.

Narendra Modi: പ്രധാനമന്ത്രിയുടെ ഇന്തോ-പസഫിക് പര്യടനം ജൂലൈയില്‍; അജണ്ടയില്‍ വമ്പന്‍ പദ്ധതികള്‍

നരേന്ദ്ര മോദി

Published: 

08 Jun 2026 | 07:00 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോ-പസഫിക് പര്യടനം അടുത്ത മാസം. ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശനം നടത്താന്‍ പോകുന്നത്. ഇന്ത്യയുമായി ഈ മൂന്ന് രാജ്യങ്ങള്‍ക്കും തന്ത്രപരവും സാമ്പത്തികവും പ്രതിരോധപരവുമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സുപ്രധാനമായ പല പദ്ധതികളും മോദി മുന്നോട്ടുവെക്കുമെന്നാണ് വിവരം.

സുരക്ഷ, പ്രവാസികള്‍ എന്നിവയാകും ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര വ്യാപാരം, ഊര്‍ജ സുരക്ഷ, പ്രതിരോധം എന്നിവയില്‍ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്നതിന് കാരണമായേക്കാം.

ഇന്ത്യ-ഇന്തോനേഷ്യ ബന്ധം

ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി മോദി ചര്‍ച്ച നടത്തും. എട്ടാമത് ഇന്ത്യ-ഇന്തോനേഷ്യ സംയുക്ത കമ്മീഷന്‍ യോഗത്തിനായി ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി സുഗിയാണോ രാജ്യത്ത് എത്തിയിരുന്നു. മോദിയുടെ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ് അദ്ദേഹം. കണക്ടിവിറ്റി, സമുദ്ര സുരക്ഷ, പ്രതിരോധ മേഖലയിലെ സഹകരണം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഊന്നിയാണ് തലസ്ഥാനത്തെ ചര്‍ച്ചകള്‍.

ഇന്തോനേഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025ല്‍ 25 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. വിതരണ ശൃംഖലകള്‍, ആരോഗ്യം, ടൂറിസം, സംയുക്ത സൈനികാഭ്യാസങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍. പ്രതിരോധ മേഖലയിലെ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സമുദ്ര സുരക്ഷയും സംയുക്ത സൈനികാഭ്യാസങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു.

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കരാറിന്മേലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

ചര്‍ച്ചകള്‍ കഴിഞ്ഞു ഇനി സന്ദര്‍ശനം

ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ചരക്കുകളും സേവനങ്ങളും അതിവേഗം വിപണിയിലെത്തുക, നിക്ഷേപം വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെയും പ്രൊഫഷണലുകളുടെയും യാത്രകള്‍ സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സ്വതന്ത്ര വ്യാപാര്‍ കരാര്‍ ചര്‍ച്ചകള്‍ നടന്നത്.

Also Read: PM Narendra Modi EAC Meeting : പശ്ചിമേഷ്യൻ പ്രതിസന്ധി; സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ഇന്ത്യക്കാരായ പ്രവാസികളില്‍ നിന്ന് 15,000 മുതല്‍ 20,000 വരെ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനായി ഓക്ക്‌ലന്‍ഡില്‍ ഒരു പ്രധാന കമ്മ്യൂണിറ്റിയും രാജ്യം ആസൂത്രണം ചെയ്തിട്ടുണ്ട്. മോദിയുടെ ന്യൂസിലാന്‍ഡ് സന്ദര്‍ശനം പ്രവാസി സമൂഹത്തിന് വലിയ നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം

ഓസ്‌ട്രേലിയയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. യുറേനിയം ഇറക്കുമതിയും പ്രതിരോധ മേഖലയിലെ സഹകരണവും സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. ഇന്ത്യയുടെ സിവിലിയന്‍ ആണവ പദ്ധതിക്ക് യുറേനിയം നല്‍കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചേക്കുമെന്നാണ് വിവരം.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പുതിയ പ്രതിരോധ കരാര്‍ സംഭവിക്കാനുള്ള സാധ്യതയും ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീന്‍ മുന്നോട്ടുവെക്കുന്നു. സമുദ്ര സുരക്ഷയിലും ക്വാഡ് ചട്ടക്കൂടിലുമുള്ള പൊതുവായ താത്പര്യങ്ങള്‍ മോദിയുടെ സന്ദര്‍ശനത്തോടെ അതിവേഗം പുരോഗമിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

English Summary

Prime Minister Narendra Modi is set to undertake a key Indo-Pacific tour next month, with visits to Indonesia, Australia and New Zealand. The trip is expected to focus on strengthening strategic partnerships, economic cooperation and regional security ties in the Indo-Pacific region.

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി