PM Narendra Modi: ‘ജയശങ്കറിന്റെയും രാജ്‌നാഥ് സിങ്ങിന്റെയും പ്രസംഗം മികച്ചത്’: അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Modi Praises Rajnath Singh and S. Jaishankar :ഇരുവരുടെയും പ്രസംഗം മികച്ചതും ഉൾക്കാഴ്ചയുള്ളതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ലോക്സഭയിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുടെയും പ്രസംഗം മികച്ചതും ഉൾക്കാഴ്ചയുള്ളതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രസംഗം മികച്ചതായിരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നിലപാടിനെ ലോകം എങ്ങനെ വ്യക്തമായി കേട്ടുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം മികച്ചതായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിന്റെ വിജയത്തെക്കുറിച്ചും നമ്മുടെ സായുധ സേനയുടെ ധീരതയെക്കുറിച്ചും ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടാണ് അദ്ദേഹം നൽകിയതെന്നും മോദി വ്യക്തമാക്കി.
Also Read:പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച
The speech by EAM Dr. Jaishankar Ji was outstanding. He highlighted how the world has clearly heard India’s perspective on fighting the menace of terrorism through Operation Sindoor.@DrSJaishankar https://t.co/2k7a1XLxSE
— Narendra Modi (@narendramodi) July 28, 2025
കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച ആരംഭിച്ചിരുന്നു. ലോക്സഭയിലാണ് ഇന്നലെ ചർച്ച നടന്നത്. ഇന്ന് രാജ്യസഭയിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഓപ്പറേഷൻ ന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചതിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന് വിദേശകാര്യ മന്ത്രിയിൽ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളം സ്പീക്കര്‍ നിയന്ത്രിക്കാത്തതിലും അമിത് ഷാ പ്രകോപിതനായി.