5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Narendra Modi: ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത തെറ്റ്; കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുത്’; പ്രധാനമന്ത്രി നരേന്ദ്രമോദി

കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ മുൻ​ഗണനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയില്‍ ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ ചെയ്ത് കൊലപെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Narendra Modi: ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത തെറ്റ്; കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുത്’; പ്രധാനമന്ത്രി നരേന്ദ്രമോദി
pm narendra modi
Follow Us
sarika-kp
Sarika KP | Published: 25 Aug 2024 18:12 PM

മുബൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ മുൻ​ഗണനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയില്‍ ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ ചെയ്ത് കൊലപെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്തതാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും എല്ലാ സംസ്ഥാന സർക്കാരുകളോടും ആവർത്തിക്കുകയാണ്. കുറ്റവാളികൾ ആരായാലും വെറുതെ വിടാൻ പാടില്ല. അതിനു കൂട്ട് നിൽക്കുന്നവരെയും വെറുതേവിടാൻ പാടില്ലെന്നും ഞായറാഴ്ച മഹാരാഷ്ട്രയിലെ ലാഖ്പതി ദീദി സമ്മേളനത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.

ആശുപത്രിയോ സ്കൂളോ സർക്കാർ സംവിധാനമോ എന്തുമാകട്ടെ, ഏത് തലത്തിലുള്ള വ്യക്തി തെറ്റ് ചെയ്താലും അവക്കെതിരെ നടപടിയെടുക്കണമെന്നും മോദി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. രാജ്യത്തിൽ നിന്ന് ഈ മാനസികാവസ്ഥ തുടച്ചുനീക്കിയതിനുശേഷം മാത്രമേ നമുക്ക് നിർത്തേണ്ടിവരൂമെന്നും സ്ത്രീകളോട് അതിക്രമം കാണിക്കുന്നവർക്കെതിരെ ഏറ്റവും കഠിനമായ ശിക്ഷ നൽകുന്നതിനായി നമ്മുടെ സർക്കാർ തുടർച്ചയായി നിയമങ്ങൾ കർശനമാക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Also read-Doctor Rape-Murder: ന്യായീകരിക്കാനാകില്ല; മമത സര്‍ക്കാരിലേറ്റ കറുത്ത പാടായി ഡോക്ടറുടെ കൊലപാതകം

അതേസമയം ഡോക്ടറുടെ കൊലപാതകത്തിൽ പ്രതി സഞ്ജയ് റോയ് കൃത്യം നടന്ന ദിവസം ആശുപത്രിയിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണസംഘം പുറത്തുവിട്ട് . സംഭവം നടന്ന അന്ന് പുലർച്ചെ 1.30നാണു ഇയാൾ ആശുപത്രിയിൽ എത്തുന്നത്. ഇവിടെ എത്തുന്നതിനു മുൻപ്
രണ്ട് അനാശാസ്യ കേന്ദ്രങ്ങളിൽ പ്രതി പോയിരുന്നു. മദ്യപിച്ചതിനുശേഷമാണ് ഇവിടെ പ്രതി എത്തിയതെന്നാണ് വിവരം തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു.

Latest News