PM Narendra Modi: രാഷ്ട്രപതിയെ അധിക്ഷേപിച്ചാൽ രാജ്യം ക്ഷമിക്കില്ല, ടിഎംസി ഉടൻ തകരും: പ്രധാനമന്ത്രി മോദി

PM Narendra Modi Slams TMC: ടിഎംസിയുടെ അഹങ്കാരവും വൃത്തികെട്ട രാഷ്ട്രീയവും ബംഗാളിലെ ജനങ്ങൾ വരുംദിവസങ്ങളിൽ ഇല്ലാതാക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ നീക്കം രാജ്യത്തെ സ്ത്രീസമൂഹത്തോടും നാരീശക്തിയോടുമുള്ള അപമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM Narendra Modi: രാഷ്ട്രപതിയെ അധിക്ഷേപിച്ചാൽ രാജ്യം ക്ഷമിക്കില്ല, ടിഎംസി ഉടൻ തകരും: പ്രധാനമന്ത്രി മോദി

Pm Narendra Modi And Droupadi Murmu

Published: 

08 Mar 2026 | 06:44 PM

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നേരിടേണ്ടി വന്ന അസൗകര്യങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). ടിഎംസിയുടെ അഹങ്കാരവും വൃത്തികെട്ട രാഷ്ട്രീയവും ബംഗാളിലെ ജനങ്ങൾ വരുംദിവസങ്ങളിൽ ഇല്ലാതാക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ നീക്കം രാജ്യത്തെ സ്ത്രീസമൂഹത്തോടും നാരീശക്തിയോടുമുള്ള അപമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതവും സ്ത്രീകളും ഇത് ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ നടന്ന അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിനിടെ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്ന ഭരണപരമായ വീഴ്ചകളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ടിഎംസിക്കെതിരെ മോദിയുടെ കടുത്ത വിമർശനം. ബംഗാളിലെ ഭരണകക്ഷിയായ ടിഎംസി അധികാരത്തിൻ്റെ അഹങ്കാരത്തിലാണ് മുന്നോട്ട് പോകുന്നതെന്നും, ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മോദി പറഞ്ഞു.

ALSO READ: ചരിത്രം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍; ഇവരെ അറിയാമോ?

രാഷ്ട്രപതിയെപ്പോലെയുള്ള രാജ്യത്തിൻ്റെ പ്രഥമ പൗര പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ അസൗകര്യങ്ങൾ ഉണ്ടായത് ഭരണകൂടത്തിൻ്റെ വീഴ്ച്ചയും പരാജയവുമാണ്. ടിഎംസിയുടെ ഇത്തരം രീതികൾക്ക് ബംഗാളിലെ ജനങ്ങൾ ഉടൻ തന്നെ മറുപടി നൽകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പെന്നോണം പറഞ്ഞു. മാർച്ച് ഏഴിനാണ് രാഷ്ട്രപതിക്ക് ഇത്തരത്തിലൊരു അപമാനം പശ്ചിമ ബം​ഗാളിൽ നിന്ന് നേരിടേണ്ടി വന്നത്. സമ്മേളനത്തിൻ്റെ വേദിമാറ്റമടക്കം രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നു.

ഡൽഹി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ടിഎംസിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഒരാൾ എത്ര ശക്തനായാലും അവസാനം അവൻ്റെ അഹങ്കാരംകൊണ്ട് നശിപ്പിക്കപ്പെടുമെന്ന് സമൂഹത്തിൽ പറയാറുണ്ട്. ഗോത്രവർഗക്കാരിയായ രാഷ്ട്രപതിയുടെ അന്തസിനെ അപമാനിച്ച ടിഎംസിയുടെ വൃത്തികെട്ട രാഷ്ട്രീയവും അധികാരത്തിൻ്റെ അഹങ്കാരവും ഉടൻ തകരുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്.

 

Follow Us
Related Stories
West Bengal Polls: ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1448 സ്ഥാനാർത്ഥികൾ
Flight Charges: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു
Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും
Heatwave Alert: ഇനിയും ഉഷ്ണതരംഗം ശക്തമാകും, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജാഗ്രത വേണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം
Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി
Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്