Modi-Rahul: പാര്‍ലമെന്റ് വളപ്പില്‍ രാഹുലിനോട് കുശലം പറഞ്ഞ് മോദി; വീഡിയോ വൈറല്‍

Narendra Modi-Rahul Gandhi Viral Conversation: പാര്‍ലമെന്റ് വളപ്പില്‍ രാഹുല്‍ ഗാന്ധിയുമായി സംഭാഷണത്തിലേര്‍പ്പെട്ട് നരേന്ദ്ര മോദി. ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മവാർഷിക ദിനമായ ഇന്ന് പുഷ്പാര്‍ച്ചന നടത്താനാണ് നേതാക്കള്‍ പാർലമെന്റ് വളപ്പിലെ പ്രേരണ സ്ഥലിലെത്തിയത്.

Modi-Rahul: പാര്‍ലമെന്റ് വളപ്പില്‍ രാഹുലിനോട് കുശലം പറഞ്ഞ് മോദി; വീഡിയോ വൈറല്‍

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

Published: 

11 Apr 2026 | 08:39 PM

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി സംഭാഷണത്തിലേര്‍പ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷിക ദിനമായ ഇന്ന് പുഷ്പാര്‍ച്ചന നടത്താനാണ് നേതാക്കള്‍ പാർലമെന്റ് വളപ്പിലെ പ്രേരണ സ്ഥലിലെത്തിയത്.

പ്രധാനമന്ത്രി കാറില്‍ നിന്ന് ഇറങ്ങുന്നതും കാത്ത് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി ജെപി നദ്ദ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തുടങ്ങിയവർ അവിടെ നില്‍പുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ മോദി കൈകൂപ്പി അഭിവാദ്യം ചെയ്തു.

Also Read: Naxalism: 50 വർഷത്തെ പോരാട്ടം, ഇന്ത്യയിൽ നക്സലിസം അവസാനിച്ചു, കേന്ദ്രത്തിന്റെ ചരിത്ര പ്രഖ്യാപനം!

തുടര്‍ന്ന് തിരികെയെത്തി രാഹുലുമായി മോദി അല്‍പനേരം സംസാരിച്ചു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും, ഇരുനേതാക്കളും നടത്തിയ സംഭാഷണത്തെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നായിരുന്നു പല കമന്റുകളും.

വീഡിയോ കാണാം

Follow Us
Related Stories
Cauvery Calling: മണ്ണുകാക്കാൻ ‘കാവേരി കോളിംഗ്’: 13.4 കോടി മരങ്ങളുമായി കൃഷിഭൂമിയിൽ ഹരിതവിപ്ലവം
RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Chennai – Bangalore Train Cancelled: ചെന്നൈ-ബെംഗളൂരു യാത്രക്കാർക്ക് തിരിച്ചടി; ഒരു മാസത്തേക്ക് ട്രെയിനില്ല!
Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ
Vijayapura Murder: സ്വത്ത് തര്‍ക്കം മൂര്‍ച്ഛിച്ചു; വിജയപുരയില്‍ ആറ് പേരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി
LPG storage: പശ്ചിമേഷ്യൻ പ്രതിസന്ധി, 30 ദിവസത്തെ പാചകവാതകം കരുതൽ ശേഖരമായി സൂക്ഷിക്കാൻ കേന്ദ്ര നിർദേശം
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു