AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Narendra Modi Birthday: പ്രധാനമന്ത്രിയുടെ ജന്മദിനം; പിറന്നാൾ സമ്മാനവുമായി ലയണല്‍ മെസി

PM Narendra Modi's 75th Birthday: നവംബറിൽ ലോക ചാമ്പ്യന്മാർ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) അറിയിച്ചിട്ടുണ്ട്.

PM Narendra Modi Birthday: പ്രധാനമന്ത്രിയുടെ ജന്മദിനം; പിറന്നാൾ സമ്മാനവുമായി ലയണല്‍ മെസി
PM Modi, MessiImage Credit source: PTI
nithya
Nithya Vinu | Updated On: 16 Sep 2025 07:20 AM

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ജന്മദിനത്തിന് മുന്നോടിയായി പിറന്നാൾ സമ്മാനം നൽകി ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി. 2022 ഖത്തർ ലോകകപ്പിൽ ധരിച്ചിരുന്ന അർജന്റീന ജേഴ്സിയാണ് മെസി ഒപ്പിട്ട് പ്രധാനമന്ത്രിക്ക് അയച്ചത്.
സെപ്റ്റംബർ 17 നാണ് പ്രധാനമന്ത്രിയുടെ ജന്മദിനം.

അതേസമയം, ഈ വർഷം അവസാനം ഡിസംബർ 13 മുതൽ 15 വരെ മെസ്സി ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 13 ന് കൊൽക്കത്തയിലും അടുത്ത ദിവസം മുംബൈയിലും മെസി എത്തും. ഡിസംബർ 15 ന് ന്യൂഡൽഹിയിൽ തന്റെ ഇന്ത്യ സന്ദർശനം അവസാനിപ്പിക്കും. ഡൽഹിയിൽ എത്തുമ്പോൾ പ്രധാനമന്ത്രി മോദിയെ സന്ദർശിക്കുമെന്നാണ് വിവരം.

‘പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനത്തിന് മുന്നോടിയായി മെസ്സി ഒപ്പിട്ട ജേഴ്‌സി അദ്ദേഹത്തിന് അയച്ചു. മോദി ഇന്ത്യയിൽ വരുമ്പോൾ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രമീകരിക്കാൻ ഞങ്ങൾ ശ്രമിക്കും. മുംബയിൽ ആദ്യമായി പ്രകടനം നടത്തുന്നതിലും അവിടെ വച്ച് ആരാധകരെ കാണുന്നതിലും മെസി സന്തോഷവാനാണ്. സാൾട്ട് ലേക്ക് സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം എന്നിവിടങ്ങളിലെ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും, എന്ന് മെസ്സിയുടെ ഇന്ത്യാ ടൂർ പ്രൊമോട്ടറും കായിക സംരംഭകനുമായ സതാദ്രു ദത്ത പറഞ്ഞു.

നവംബറിൽ ലോക ചാമ്പ്യന്മാർ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) അറിയിച്ചിട്ടുണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ), അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി (എഐഎഫ്എഫ്) സഹകരിച്ച്, വേദി തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കുകയാണ്.