AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Holidays 2025: പൂജാ അവധി: മംഗളൂരു-ചെന്നൈ റൂട്ടിൽ പ്രത്യേക ട്രെയിൻ, ബുക്ക് ചെയ്യാം ഇപ്പോൾ തന്നെ

Pooja Holidays Special Train: ഒരു ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 15 സ്ലീപ്പർ കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിൽ ക്രമീകരിച്ചിരിക്കുന്നത്. ജനറൽ കോച്ചുകളില്ല. കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

Pooja Holidays 2025: പൂജാ അവധി: മംഗളൂരു-ചെന്നൈ റൂട്ടിൽ പ്രത്യേക ട്രെയിൻ, ബുക്ക് ചെയ്യാം ഇപ്പോൾ തന്നെ
Special TrainImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 27 Sep 2025 16:27 PM

ചെന്നൈ: പൂജാ അവധിക്കുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് മംഗളൂരു സെൻട്രലിൽനിന്ന് ചെന്നൈ സെൻട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികൾ സർവീസ് പ്രഖ്യാപിച്ചു (Pooja Holidays Special Train). ഇന്ന് (ശനിയാഴ്ച) രാവിലെ എട്ട് മണിമുതൽ റിസർവേഷൻ ആരംഭിച്ചു. മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി (06006) പിറ്റേന്ന് വൈകിട്ട് 4.30-ന് ചെന്നൈ സെൻട്രലിലെത്തും. 30-ന് ചെന്നൈ സെൻട്രലിൽനിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി (06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെൻട്രലിലും എത്തിച്ചേരും.

ഒരു ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 15 സ്ലീപ്പർ കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിൽ ക്രമീകരിച്ചിരിക്കുന്നത്. ജനറൽ കോച്ചുകളില്ല. കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട, കാട്പാഡി, ആർക്കോണം, തിരുവള്ളൂർ, പെരമ്പൂർ എന്നിവിടങ്ങളിലാണ് ഇതിന് സ്റ്റോപ്പുള്ളത്.

Also Read: ട്രെയിനിലെ തലയിണയും പുതപ്പും ആരാണ് മോഷ്ടിക്കുന്നത്? 

മാവേലി എക്സ്പ്രസിൽ കാലുകുത്താനിടമില്ല

അവധിക്കാലമെത്തിയതോടെ കേരളത്തിലെ ട്രെയിനുകളിൽ തിരക്ക് രൂക്ഷമായിരിക്കുകയാണ്. മാവേലി എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ലാത്ത തിരക്കാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെള്ളിയാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ തന്നെ ട്രെയിനിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാർ കയറിയതോടെ തിരക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു. തിരക്ക് സഹിക്കാനാവാതെ യാത്രക്കാർ ശ്വാസം മുട്ടുകയാണ്.