വൈദ്യുതി ക്ഷാമമെന്ന് കേരളത്തിലെ മന്ത്രി; നേപ്പാളിന് ദിവസം 600 മെഗാവാട്ട് ​വൈദ്യുതി നൽകാൻ ഇന്ത്യ

India to supply 600 MW of electricity to Nepal: പ്രളയത്തിൽ തകർന്നടിഞ്ഞ നേപ്പാളിനെ ​വൈദ്യുതി നൽകിയും ഇന്ത്യ സഹായിക്കും. നേപ്പാളിലെ 13 ജലവൈദ്യുത പദ്ധതികൾ പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. ചില ടണലുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്. സ്ഥിതി അ‌തീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നേപ്പാളിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ ഇന്ത്യ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വൈദ്യുതി ക്ഷാമമെന്ന് കേരളത്തിലെ മന്ത്രി; നേപ്പാളിന് ദിവസം 600 മെഗാവാട്ട് ​വൈദ്യുതി നൽകാൻ ഇന്ത്യ

Power Crisis Kerala, Nepal, India

Published: 

14 Sep 2026 | 10:18 PM

ന്യൂഡൽഹി: പ്രളയത്തിൽ തകർന്നടിഞ്ഞ നേപ്പാളിനെ ​വൈദ്യുതി നൽകിയും ഇന്ത്യ സഹായിക്കും. നേപ്പാളിലെ 13 ജലവൈദ്യുത പദ്ധതികൾ പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. ചില ടണലുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്. സ്ഥിതി അ‌തീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നേപ്പാളിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ ഇന്ത്യ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ വർഷത്തിന്റെ അ‌വസാനംവരെ പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി ഇന്ത്യ നേപ്പാളിലേക്ക് വിതരണം ചെയ്യും എന്നാണ് റിപ്പോർട്ട്. നിലവിൽ കടുത്ത ഊർജ്ജക്ഷാമമാണ് നേപ്പാൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

നേപ്പാളിന് 2027 ജനുവരി മുതൽ നൽകേണ്ട വൈദ്യുതിയുടെ അളവ് ഡിസംബറിൽ ഇന്ത്യ പുനഃപരിശോധിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഊർജ്ജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിലവിലെ ദുരിതസമയത്ത് നേപ്പാളിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Also Raed: മാറ്റി വച്ച മെഴുകുതിരിയും വിളക്കും എടുത്തോ… ഇന്നും സംസ്ഥാനത്ത് പവർ കട്ട്

ഓഗസ്റ്റ് 26-ന് ചൈന- നേപ്പാൾ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെ തുടർന്നുണ്ടായ അ‌പ്രതീക്ഷിത പ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി 1,400-ലധികം ആളുകൾ മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലിചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾ ഉൾപ്പെടെ 5,300-ലധികം ആളുകളെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പലയിടങ്ങളിലും ഇപ്പോഴും തെര​ച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

അ‌തേസമയം കേരളത്തിൽ ഇപ്പോഴും ​വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ പൊതുവിൽ ഊർജ്ജ ആവശ്യകത വർധിച്ചതിനാൽ പ്രതിസന്ധി നേരിടുന്നുണ്ട് എന്നാണ് ​വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്. സാധ്യമായ എല്ലാ നിലകളിലും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവരുന്നതായും മന്ത്രി പറയുന്നുണ്ട്. ഇന്നും കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായി. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലമാണ് നിയന്ത്രണം വേണ്ടിവന്നത് എന്നാണ് കെഎസ്ഇബി വിശദീകരണം.

കേരളത്തിലെ ​വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങും എന്ന സൂചന മന്ത്രി നൽകിയിട്ടുണ്ട്. “എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമമുണ്ട്. എൻടിപിസി ഉൾപ്പെടെ കേന്ദ്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞു. സർക്കാർ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങും”. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുതിയനയം വേണമെന്നും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

English Summary

India will assist flood-ravaged Nepal by supplying electricity. Thirteen hydroelectric projects in Nepal were completely destroyed by the floods, and rescue operations are still underway in some tunnels. News agencies, citing relevant sources, reported that India has decided to supply electricity to Nepal in view of the critical situation. Reports indicate that India will supply up to 600 MW of electricity to Nepal for 18 hours a day until the end of this year.

Loading...
Unable to load recommendations.
Follow Us
Related Stories
Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്