Cough Syrups : ഡോക്ടറുടെ കുറുപ്പില്ലാത്തെ ഇനി കഫ് സിറപ്പ് കിട്ടില്ല; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
Prescription mandatory for Cough syrups : രാജ്യത്ത് ഇനിമുതല്‍ സിറപ്പുകള്‍ തോന്നും പടി വാങ്ങാന്‍ കഴിയില്ല. സിറപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമയ്ക്ക് ഉപയോഗിക്കുന്ന കഫ് സിറപ്പുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
ന്യൂ ഡല്‍ഹി : രാജ്യത്ത് ഇനിമുതല്‍ സിറപ്പുകള്‍ തോന്നും പടി വാങ്ങാന്‍ കഴിയില്ല. സിറപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമയ്ക്ക് ഉപയോഗിക്കുന്ന കഫ് സിറപ്പുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 1940 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട്, 1945 ലെ ഡ്രഗ്‌സ് ആക്ട് എന്നിവയില്‍ ഭേദഗിതി വരുത്തിയാണ് സിറപ്പുകളുടെ വില്‍പനയിലുള്ള ഇളവ് എടുത്ത് മാറ്റിയിരിക്കുന്നത്.
വ്യജ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ ഇരുപതില്‍ അധികം കുട്ടികള്‍ മരണപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം വന്നിരിക്കുന്നത്. ഉത്തരവ് പ്രകാരം ഒരു കാരണവാശാലും ഡോക്ടറുടെ സാധുവായ കുറുപ്പടിയില്ലാതെ സിറപ്പുകള്‍ വില്‍ക്കാന്‍ കഴിയില്ല. സാധാരണയായി സിറപ്പുകളുടെ പേര് പറഞ്ഞ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മറ്റ് കൗണ്ടറുകളില്‍ നിന്നും വാങ്ങുന്ന രീതിയുണ്ട്. ഇതിനാണ് പുതിയ ഉത്തരിവിലൂടെ സര്‍ക്കാര്‍ കടിഞ്ഞാണിടുന്നത്.
Also Read : ദിവസവും എത്ര മുട്ട കഴിക്കാറുണ്ട്? അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്
മധ്യപ്രദേശിലും രാജസ്ഥാനിലും വ്യജ കഫ് സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെടല്‍ വേണമെന്ന നിര്‍ദേശം ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ എത്തിയിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ 22 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭത്തിലെ അന്വേഷണം തമിഴ് നാട്ടിലെ ഒരു കമ്പനിയിലാണ് ചെന്നെത്തിയത്. അവിടുത്തെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവരുടെ സിറപ്പില്‍ ഡി.ഇ.ജി ( diethylene glycol) എന്ന അസംസൃക്ത വസ്തു അനുവദനീയമായ അളവിനേക്കാള്‍ പതിന്മടങ്ങ് ഉപയോഗിച്ചതായി വെളിപ്പെട്ടു. അതായത് ഡി.ഇ.ജി 0.1 ശതമാനത്തിന് പകരം 48.9 ശതമാനണാണ് സിറപ്പില്‍ ഉണ്ടായിരുന്നത്. നേരത്തെ ജമ്മു കാശ്മീരില്‍ ഉണ്ടായ സമാന സംഭവത്തില്‍ 17 കുട്ടികള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 34.97 ശതമാനം ഡി.ഇ.ജി ആണ് മരുന്നില്‍ കണ്ടെത്തിയത്.ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ കഴിച്ച് ഗാംബിയയിലെയും ഉസ്ബക്കിസ്ഥാനിലെയും കുട്ടികള്‍ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോള്‍ തന്നെ പല മരുന്നുകള്‍ക്കും ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാണെങ്കിലും മെഡിക്കല്‍ ഷോപ്പിലെത്തി മരുന്നുകളുടെ പേര് പറഞ്ഞ് വാങ്ങുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. രോഗം വന്നാല്‍ സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി കഴിക്കാം എന്ന് കരുതുന്ന നല്ലൊരു ശതമാനം ആളുകളും രാജ്യത്തുണ്ട്. ആ സാഹചര്യത്തിലാണ് പുതിയൊരു നിയന്ത്രണം കൂടി വരുന്നത്.
English Summary
Syrups will no longer be available in the country. The Union Health Ministry has imposed strict restrictions on the sale of syrups. The restrictions apply to cough syrups used for coughs. The Union Health Ministry has issued a notification in this regard. Following the deaths of children in Madhya Pradesh and Rajasthan after consuming fake cough syrups, the Health Ministry was asked to intervene in the matter.