AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

എഴുപതോളം കവർച്ചാ കേസുകളിൽ പ്രതി; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട 25 കാരനായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Pune: Notorious burglar involved in 70 cases arrested after dramatic shootout with police; pistol seized: എഴുപതോളം കവർച്ചാ കേസുകളിൽ പ്രതിയായ ശേഖർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വധശ്രമ കേസിൽ പിടികൂടാനെത്തിയെ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം ഇയൾ രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ കുടുക്കാൻ കെണിയൊരുക്കി തന്ത്രപരമായി കാത്തിരുന്നത്.

എഴുപതോളം കവർച്ചാ കേസുകളിൽ പ്രതി; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട 25 കാരനായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Pavlo Gonchar/SOPA Images/LightRocket via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 16 Jun 2026 | 09:02 AM

പൂനെ: പിംപ്രി ചിഞ്ച്വാർഡ് പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ വലവിരിച്ച് സിനിമ സ്റ്റൈലിൽ പിടികൂടി പൂനെ ക്രൈം ബ്രാഞ്ച്. പൂനെ ശിക്രാപൂർ സ്വദേശിയായ, ശേഖർ സംഭജി ജാദവ് എന്ന 25 കാരനാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു നാടൻ തോക്കും പൊലീസ് കണ്ടെടുത്തു. എഴുപതോളം കവർച്ചാ കേസുകളിൽ പ്രതിയായ ശേഖർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വധശ്രമ കേസിൽ പിടികൂടാനെത്തിയെ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം ഇയൾ രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ കുടുക്കാൻ കെണിയൊരുക്കി തന്ത്രപരമായി കാത്തിരുന്നത്.

മെയ് 13ന് ചർഹോളയിൽ വച്ചുണ്ടായ ഒരു തർക്കത്തെ തുടർന്ന് ശേഖർ ജാദവും കൂട്ടളികളും ചേർന്ന് ഒരാൾക്ക് നേരെ വെടിയുതിർത്തിരുന്നു. സംഭവത്തിൽ ദിഗി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് ഇയാൾ കൂട്ടാളി മുസ്തഫക്കൊപ്പം രഞ്ജൻഗാവ് മേഖലയിൽ ഒളിവിൽ കഴിയുന്നതായി മെയ് 16ന് പൊലീസിന് വിവരം ലഭിച്ചു. ഇരുവരെയും പൊലീസ് ബൈക്കിൽ പിന്തുടർന്നതോടെ ബൈക്കുപേക്ഷിച്ച് ഇവർ സമീപത്തെ കരിമ്പ് തോട്ടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെയെത്തിയെ പൊലീസിന് നേരെ ശേഖർ രണ്ട് റൗണ്ട് വെടിയുതിർത്തു. പൊലീസ് തിരികെ നാല് റൗണ്ട് വെടിവച്ചു എങ്കിലും അപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

Also Read: മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്

പൊലീസിന് നേരെ ആക്രമണം നടത്തിയതിനും വെടിയുതിർത്തതിനും ഇയാൾക്കെതിരെ രഞ്ജൻഗാവ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പൊലിസ് ലാത്തൂർ, ഹിംഗോളി തുടങ്ങിയ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ടെടെ ദിഗിയിൽ ശേഖർ എത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. പ്രതി എത്തുന്ന കൃത്യമായ സ്ഥലം മനസ്സിലാക്കിയ പൊലീസ് കെണിയൊരുക്കി കാത്തിരിക്കുകയും പ്രതിയെ കീഴടക്കുകയുമായിരുന്നു. ആയുധം കയ്യിൽ വച്ചതിന് പ്രതിക്കെതിരെ ദിഗി സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി ഫയൽ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് എവിടെ നിന്നാണ് നാടൻ തോക്ക് ലഭിച്ചത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary

The Pune Crime Branch has arrested Shekhar Sambhaji Jadhav, a 25-year-old notorious burglar linked to over 70 theft cases. Jadhav had previously opened fire at a police team in a Ranjangaon sugarcane field on May 16. Following a strategic trap in Dighi, police recovered an illegal country-made pistol and a live cartridge from his possession

Follow Us