AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ഇത് പലരുടെയും ഉറക്കം കെടുത്തും, പരിഭാഷകന് മനസ്സിലായില്ല; സന്ദേശം എത്തേണ്ടയിടത്ത് എത്തി; പ്രധാനമന്ത്രി

ഇത്രയും വലിയൊരു പരിപാടിയിൽ ഇന്ത്യാ മുന്നണിയിലുള്ള മുഖ്യമന്ത്രിയും ശശി തരൂർ എംപിയും ഇരിക്കുന്നുണ്ടെന്നും ഇത് പലരുടെയും ഉറക്കം കെടുത്തുമെന്നും മോദി വ്യക്തമാക്കി

PM Modi: ഇത് പലരുടെയും ഉറക്കം കെടുത്തും, പരിഭാഷകന് മനസ്സിലായില്ല; സന്ദേശം എത്തേണ്ടയിടത്ത് എത്തി; പ്രധാനമന്ത്രി
Pm Modi India BlocImage Credit source: TV9 Network
arun-nair
Arun Nair | Published: 02 May 2025 13:48 PM

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണ് രാഷ്ട്രീയ കേരളത്തിൽ ചർച്ചായാവുന്നത്. ചടങ്ങിൽ ഉപവിഷ്ടനായിരുന്ന ശശി തരൂരിനെ ചൂണ്ടി കോൺഗ്രസ് എംപി ശശി തരൂരും ഇവിടെയുണ്ടെന്നും ഇത് ചിലരുടെ ഉറക്കം കെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ദേശം ചെല്ലേണ്ടിടത്ത് ചെന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വലിയൊരു പരിപാടിയിൽ ഇന്ത്യാ മുന്നണിയിലുള്ള മുഖ്യമന്ത്രിയും ശശി തരൂർ എംപിയും ഇരിക്കുന്നുണ്ടെന്നും ഇത് പലരുടെയും ഉറക്കം കെടുത്തുമെന്നും മോദി വ്യക്തമാക്കി.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നയതന്ത്ര ചർച്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ശശി തരൂർ നേരത്തെ പ്രശംസിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

എന്നാൽ പ്രസംഗം പരിഭാഷപ്പെടുത്തിയ ആൾക്കിത് മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ട് വന്നതിനാൽ മലയാളം പരിഭാഷ പറയാൻ സാധിച്ചില്ല. ഇത് വേദിയിലിരുന്ന ആളുകൾക്ക് മനസ്സിലാവുകയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. രാവിലെ 10.15-നാണ് പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖം പൂർണമായും ഹെലികോപ്റ്ററിൽ ആകാശ നീരീക്ഷണവും അദ്ദേഹം നടത്തി.

അതേസമയം ശശിതരൂരിനെതിരെയും കോൺഗ്രസ്സിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.  ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണം ഇൻ്റലിജൻസ് പരാജയം മൂലമാകാം എന്ന് തരൂർ ഞായറാഴ്ച പറഞ്ഞതിനു പിന്നാലെ കോൺഗ്രസ്സിൽ നിന്നും വലിയ വിമർശമം ഉയർന്നിരുന്നു. തരൂർ ബിജെപി വക്താവാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കളും രംഗത്ത് വന്നു.