Raihan Vadra: വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ​ഗാന്ധിയുടെ മകൻ

Priyanka Gandhi's Son Engagement: രാജസ്ഥാനിലെ രൺതംബോറിൽ അടുത്ത കുടുംബാം​ഗങ്ങളുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. ഇരുവരും ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നു. അധികം വൈകാതെ തന്നെ വിവാഹം നടന്നേക്കും.

Raihan Vadra: വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ​ഗാന്ധിയുടെ മകൻ

Raihan Vadra Engagement

Published: 

03 Jan 2026 | 06:38 AM

ന്യൂഡൽഹി: പ്രിയങ്ക ​ഗാന്ധിയുടെ മകൻ റേഹാൻ വാദ്രയും അവിവ ബൈ​ഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുട്ടിക്കാലത്തെ ചിത്രമുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഇരുവരും സന്തോഷവാർത്ത അറിയിച്ചത്. ഡിസംബർ 29ന്  രാജസ്ഥാനിലെ രൺതംബോറിൽ അടുത്ത കുടുംബാം​ഗങ്ങളുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്.

ഇരുവരും ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർ‌ട്ട്. അധികം വൈകാതെ തന്നെ വിവാഹം നടന്നേക്കും. 25കാരനായ റേഹാൻ കഴിഞ്ഞയാഴ്ച ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ അവിവയോട് വിവാഹാഭ്യർഥന നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

റേഹാനും അവിവയും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ആദ്യചിത്രം. റെയ്ഹാൻ‌ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്.

 

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകനാണ് റേഹാൻ വാദ്ര. ഡൽഹി സ്വദേശിയായഅവിവ ബൈ​ഗ് ഇന്റീരിയർ ഡിസൈനർ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്നു. പിതാവ് ഇമ്രാൻ ബൈഗ് വ്യവസായിയാണ്. അമ്മ നന്ദിത ബൈഗ് ഇന്റീരിയർ ഡിസൈനറാണ്.

ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അവിവ ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം നേടി. റേഹാൻ ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ഉന്നത വിദ്യാഭ്യാസം നേടി. വിഷ്വൽ ആർട്ടിസ്റ്റാണ്.

Related Stories
Aviva Baig: ഫോട്ടോഗ്രാഫർ, കോടികളുടെ ബിസിനസ്; പ്രിയങ്ക ഗാന്ധിയുടെ ഭാവി മരുമകൾ ചില്ലറക്കാരിയല്ല!
Bullet train: തിരുവനന്തപുരത്ത് നിന്ന് കാസർകോ‌ട്ടേക്ക് ഒന്നരമണിക്കൂറിൽ എത്താം ഒന്നരവർഷത്തിനകം, ആദ്യ ബുള്ളറ്റ് ട്രെയിൻ സർവ്വീസ് ഈ ദിവസം മുതൽ
Indore Water Contamination: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, മുനിസിപ്പൽ കമ്മീഷണർക്കെതിരെ നടപടി
Fastag: സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസിക്കാം, ഫെബ്രുവരി 1 മുതൽ ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ പുതിയ മാറ്റം
Tirupati Laddu: വിൽപന വീണ്ടും വീണ്ടും മുന്നോട്ട്, 2024 നെ വെട്ടി 2025 ൽ റെക്കോഡ് കുതിപ്പുമായി തിരുപ്പതി ല‍‍ഡു
X Obscene Content: അശ്ലീല ഉള്ളടക്കം: എക്സിന് കേന്ദ്രത്തിൻ്റെ നോട്ടീസ്, 72 മണിക്കൂറിനകം നടപടിയെടുക്കണം
മരിച്ചവരുടെ സ്വർണം ധരിച്ചാൽ ദോഷമോ?
മുറിച്ച സവാള ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? ഇത് അപകടമാണേ
ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി