Viral News: സ്ത്രീധനം വേണ്ട, പക്ഷെ 10 ആഗ്രഹങ്ങള്‍ നടത്തിത്തരണം; വരന്റെ ആവശ്യങ്ങള്‍ കേട്ട് പൊട്ടിച്ചിരിച്ച് നെറ്റിസണ്‍സ്
Groom’s Unique Conditions: ഇവിടെ വ്യത്യസ്തനാകുകയാണ് വടക്കേന്ത്യയില്‍ നിന്നുള്ളൊരു വരന്‍. തനിക്ക് സ്ത്രീധനം വേണ്ട, എന്നാല്‍ തന്റെ 10 ആഗ്രഹങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തിത്തരണമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റില്‍ ഇയാള്‍ പറയുന്നു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണ്. എങ്കിലും പെണ്‍മക്കളുടെ വിവാഹ സമയത്ത് അവര്‍ക്ക് സമ്മാനമെന്ന പേരില്‍ മാതാപിതാക്കള്‍ സ്വര്‍ണമോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നല്‍കാറുണ്ട്. സാധാരണയായി ഇവ ചോദ്യം ചെയ്യാപ്പെടാറില്ല. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നു. ഇത് പല കുടുംബങ്ങളെയും, അല്ല, യുവതികളെ ജീവനൊടുക്കുന്നതിലേക്ക് ഉള്‍പ്പെടെയാണ് കൊണ്ടുചെന്നെത്തിക്കുന്നത്.
എന്നാല്‍ ഇവിടെ വ്യത്യസ്തനാകുകയാണ് വടക്കേന്ത്യയില്‍ നിന്നുള്ളൊരു വരന്‍. തനിക്ക് സ്ത്രീധനം വേണ്ട, എന്നാല്‍ തന്റെ 10 ആഗ്രഹങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തിത്തരണമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റില്‍ ഇയാള്‍ പറയുന്നു. പോസ്റ്റ് അതിവേഗത്തിലാണ് വൈറലായത്, ഇതോടെ ഇയാളെ പിന്തുണച്ചും എതിര്‍ത്തും നിരവധിയാളുകള്‍ രംഗത്തെത്തി.
പത്ത് ആവശ്യങ്ങള്‍
- വിവാഹത്തിന് മുമ്പ് ഫോട്ടോഷൂട്ട് ഉണ്ടായിരിക്കില്ല.
- വിവാഹത്തിന് വധു ലെഹങ്കയ്ക്ക് പകരം സാരി ധരിക്കണം.
- ഉച്ചത്തിലുള്ളതും അശ്ലീലവുമായ പാട്ടുകള്‍ വേണ്ട, പകരം ഉപകരണ സംഗീതം പ്ലേ ചെയ്യണം.
- വരമാല ചടങ്ങില്‍ സ്റ്റേജില്‍ വധുവും വരനും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
- മാലയിടുന്ന സമയത്ത് വധുവിനെയോ വരനെയോ ആരെങ്കിലും എടുത്ത് പൊക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അവരെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ പറഞ്ഞുവിടുന്നതാണ്.
- ചടങ്ങുകള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ പുരോഹിതനെ ആരും തന്നെ തടസപ്പെടുത്തരുത്.
- ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ചടങ്ങുകളില്‍ ഇടപെടരുത്.
- ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നതുപോലെ വരനും വധുവും ഫോട്ടോയ്ക്ക് പോസ് ചെയ്യില്ല.
- പകല്‍ സമയത്തായിരിക്കും ബിഡൈ ചടങ്ങ് (വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ്) നടക്കുന്നത്. രാത്രി വൈകിയും പരിപാടി നടത്തി അതിഥികളെ ബുദ്ധിമുട്ടിക്കില്ല.
- സ്റ്റേജില്‍ വെച്ച് വധുവരന്മാരോട് കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും ആരെങ്കിലും പറയുകയാണെങ്കില്‍ അവരെയും പറഞ്ഞുവിടുന്നതാണ്.
Also Read: Bengaluru Rent: 2 ബിഎച്ച്കെ ഫ്ലാറ്റിന് 30 ലക്ഷം രൂപ ഡെപ്പോസിറ്റ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
വരന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നാണ് ചിലരുടെ വാദം, ശാദി ഒരു വേദ ആചാരമാണ് അത് പകല്‍ തന്നെ ചെയ്യണം, എന്റെ വിവാഹത്തിനായി ഈ കുറിപ്പ് ഞാന്‍ സൂക്ഷിക്കുകയാണ് എന്നിങ്ങനെ നീളുന്നു അനുകൂല കമന്റുകള്‍.
സുഹൃത്തുക്കളില്ലാത്ത ഒരാളാണ് വരനെന്ന് തോന്നുന്നു, ഉത്തരം ചെറിയ കാര്യങ്ങള്‍ പോലും അയാള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെങ്കില്‍ അയാള്‍ വിവാഹം കഴിച്ച് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്, വധു എന്ത് വേഷം ധരിക്കണമെന്ന് ഇയാള്‍ എന്തിന് വാശിപിടിക്കുന്നു എന്ന തരത്തില്‍ വരനെ വിമര്‍ശിച്ചും കമന്റുകളെത്തുന്നുണ്ട്.