Rahul Gandhi : രാഹുൽ തുന്നിയ ചെരിപ്പ്; 10 ലക്ഷം രൂപ വാഗ്ധാനം ലഭിച്ചിട്ടും നൽകാതെ റാം ചേത്

Rahul Gandhi Sewn Slipper : രാഹുൽ ഗാന്ധിയ തുന്നിയ ചെരിപ്പിന് ലഭിച്ച 10 ലക്ഷം രൂപയുടെ വാഗ്ധാനം വേണ്ടെന്ന് ചെരിപ്പുകുത്തി റാം ചേത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള തൻ്റെ കടയിലാണ് ചെരിപ്പുള്ളത്. ഇത് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത് പറഞ്ഞു.

Rahul Gandhi : രാഹുൽ തുന്നിയ ചെരിപ്പ്; 10 ലക്ഷം രൂപ വാഗ്ധാനം ലഭിച്ചിട്ടും നൽകാതെ റാം ചേത്

Rahul Gandhi Sewn Slipper (Image Courtesy - ANI)

Published: 

02 Aug 2024 | 12:18 PM

രാഹുൽ ഗാന്ധി തുന്നിയ ചെരിപ്പിന് 10 ലക്ഷം രൂപ വാഗ്ധാനം ലഭിച്ചിട്ടും നൽകാതെ റാം ചേത്. ഉത്തർപ്രദേശിലെ സുൽത്താൻ പൂരിലുള്ള ചെരുപ്പുകുത്തിയാണ് മോഹവില ലഭിച്ചിട്ടും അത് വേണ്ടെന്ന് തീരുമാനിച്ചത്. ചെരിപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത് പറഞ്ഞു.

കഴിഞ്ഞ മാസം 26നാണ് രാഹുൽ ഗാന്ധി ഇവിടെയിരുന്ന് ചെരിപ്പ് തുന്നിയത്. സുൽത്താൻപൂരിലെ കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ രാഹുൽ ഗാന്ധി വഴിയരികിലെ ചെരിപ്പ് തുന്നുന്ന കട കണ്ടു. അവിടെ കയറി ചെരിപ്പ് കുത്തിയോട് വിശേഷങ്ങൾ ചോദിച്ച അദ്ദേഹം ചെരിപ്പ് തുന്നാനും ഒട്ടിക്കാനുമൊക്കെ സഹായിച്ചു. ഇങ്ങനെ തുന്നിയ ചെരിപ്പ് വാങ്ങാനാണ് ഒട്ടേറെപ്പേർ കടയിലെത്തുന്നത്. 10 ലക്ഷം രൂപ വരെ നൽകാമെന്ന് വാഗ്ധാനം ചെയ്ത ആൾക്കാരുണ്ട്. എന്നാൽ, ചെരിപ്പ് വിൽക്കില്ലെന്നാണ് റാം ചേതിൻ്റെ നിലപാട്. പ്രയാഗ് രാജിൽ നിന്നുള്ള ഒരാൾ ആദ്യം അഞ്ച് ലക്ഷം രൂപ പറഞ്ഞു. പറ്റില്ലെന്നറിയിച്ചപ്പോൾ 10 ലക്ഷത്തിലേക്ക് ഉയർത്തുകയായിരുന്നു എന്നും റാം ചേത് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2018 മേയിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസിൽ ഹാജരാകാനാണ് രാഹുൽ സുൽത്താൻപൂർ കോടതിയിലെത്തിയത്.

Read Also: Wayanad Landslide: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ കാണുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്നലെ വയനാട്ടിലെത്തിയിരുന്നു. അപകടത്തിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും സന്ദർശിച്ചു.

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്ന് ചൂരൽ മല മേഖലയെ ആറ് സോണുകളാക്കി തിരിച്ച് 40 സംഘങ്ങൾ തിരച്ചിൽ നടത്തും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലുള്ള 8 പോലീസ് സ്റ്റേഷൻ അതിർത്തികളിലും ഇന്ന് തിരച്ചിൽ നടത്തും. പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നാവും ചാലിയാറിൻ്റെ തീരങ്ങളിൽ തിരച്ചിൽ നടത്തുക.

ചൂരൽ മല മേഖലയിൽ തിരച്ചിൽ നടത്തുന്ന ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. കോസ്റ്റ് ഗാർഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചിലിൽ പങ്കെടുക്കും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോൺ. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും സോൺ ആണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാമത്തെ സോൺ. പുഴയുടെ അടിവാരം ആറാം സോണാണ്.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ