Rahul Gandhi: രാഹുൽ ഗാന്ധിയുടെ സൈന്യ വിരുദ്ധ പരാമർശങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയോ?
Rahul Gandhi's Statements on Indian Army: സൈനികർ അതിർത്തി സംരക്ഷിക്കാൻ വലിയ അപകടങ്ങളെയാണ് നേരിടുന്നത്. എന്നാൽ അതിനിടെ ഒരു നഷ്ടവും ഉണ്ടാകാതിരിക്കുന്നില്ല. പോരാട്ടങ്ങളിൽ വിജയിച്ചു എന്നതിനു ചിലസാഹചര്യങ്ങളിൽ തെളിവു ചോദിക്കുന്നത് സൈനികരുടെ ത്യാഗത്തെ ഇല്ലാതാക്കുന്നതാണ്. ഇത് ശത്രുക്കളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ന്യൂഡൽഹി: പ്രതിപക്ഷനേതാവും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി അടുത്തിടെ രാജ്യത്തെ സുരക്ഷാ ഏജൻസികളെപ്പറ്റിയും സൈന്യത്തെപ്പറ്റിയും നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമാകുന്നു. അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ഇന്ത്യൻ സൈനികരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഇത് ജനങ്ങൾക്കിടയിൽ ഭിന്നതയും അവിശ്വാസവും വളർത്തുമെന്നുമാണ് വിമർശനം.
പ്രധാന പരാമർശങ്ങൾ
രാജ്യ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന സൈനികരെ പിന്തുണയ്ക്കാതെ അവരുടെ പ്രവർത്തനങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതായാണ് പ്രധാനമായും രാഹുൽ ഗാന്ധിയ്‌ക്കെതിരേ ഉയർന്ന വിമർശനം. ദേശ സുരക്ഷയെപ്പറ്റി ചിന്തിച്ച് അതിനു പ്രധാന്യം നൽകേണ്ട സമയത്താണ് അദ്ദേഹം സൈന്യത്തെ സംശയിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നു .
Also read – 17 വർഷത്തെ കഠിനാധ്വാനം, ചെനാബ് പാലമെന്ന ലോകവിസ്മയത്തിന് പിന്നിലെ പെൺകരുത്ത്; ആരാണ് മാധവി ലത?
അടുത്തിടെ പാകിസ്താനുമായി നടത്തിയ സൈനിക ഏറ്റുമുട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി എന്ന് രാഹുൽ ആരോപിച്ചതും വിവാദമായിരുന്നു. ഭോപ്പാലിലെ ഒരു പാർട്ടി പരിപാടിയ്ക്കിടെയാണ് ഈ പരാമർശം അദ്ദേഹം നടത്തിയത്. ഇത് പിന്നീട് കാർട്ടൂണായി എക്‌സിൽ പ്രചരിക്കുകയുണ്ടായി. ബാലാക്കോട്ട് ഉറി ആക്രമണങ്ങൾ നടന്ന സമയത്ത് സർജിക്കൽ സ്‌ട്രെക്ക് നടത്തിയപ്പോൾ രാഹുൽ ഗാന്ധി വീഡിയോ തെളിവായി ആവശ്യപ്പെട്ടിരുന്നു. ഇതും വിവാദമായിരുന്നു.
ഏറ്റുമുട്ടലുകൾക്ക് ശേഷം കോൺഗ്രസ് ഇന്ത്യൻ സൈന്യത്തിലുണ്ടായ നഷ്ടങ്ങളെപ്പറ്റി കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നു. എന്നാൽ സൈന്യം പാകിസ്താന് വരുത്തിയ നഷ്ടങ്ങളെപ്പറ്റി സംസാരിക്കാത്തത് സൈന്യത്തിന്റെ വീര്യം തകർക്കുന്നുണ്ട്. രാഹുൽ രാജ്യത്തിന്റെ ലാഭത്തേക്കാൾ കോൺഗ്രസിന്റെ ലാഭത്തിനാണോ പ്രാധാന്യം നൽകുന്നത് എന്ന സംശയങ്ങളും അതിനിടെ ഉയർത്തുന്നവരുണ്ട്.
നിലപാടുകൾ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നത്
സൈനികർ അതിർത്തി സംരക്ഷിക്കാൻ വലിയ അപകടങ്ങളെയാണ് നേരിടുന്നത്. എന്നാൽ അതിനിടെ ഒരു നഷ്ടവും ഉണ്ടാകാതിരിക്കുന്നില്ല. പോരാട്ടങ്ങളിൽ വിജയിച്ചു എന്നതിനു ചിലസാഹചര്യങ്ങളിൽ തെളിവു ചോദിക്കുന്നത് സൈനികരുടെ ത്യാഗത്തെ ഇല്ലാതാക്കുന്നതാണ്. ഇത് ശത്രുക്കളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
മോദി സർക്കാരിന്റെ നേതൃത്വം ഭീഷണികളെ നേരിടുന്നതിൽ സ്ഥിരമായി വ്യക്തതയും ശക്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം ഈ സാഹചര്യത്തിൽ ഉയർന്നു വന്ന് അതേ പക്വതയോടും ദേശീയ അഭിമാനത്തോടും കൂടി പ്രവർത്തിക്കേണ്ട സമയമാണിത്.