AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഒരു കിലോ സ്വർണം, 15കിലോ വെള്ളി, പെട്രോൾ പമ്പ്; രാജസ്ഥാനിൽ വധുവിന് നൽകിയത് 21 കോടിയുടെ സമ്മാനങ്ങൾ

Rajasthan Mayra Ceremony Viral Video: ഏകദേശം 21 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ തൻ്റെ മകൾക്ക് വേണ്ടി അവർ നൽകിയത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങിൽവച്ചാണ് സമ്മാനങ്ങൾ കൈമാറിയത്. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാകുകയും ചെയ്തു. ഫോട്ടോഗ്രാഫറായ സോനു അജ്മീറാണ് തൻ്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവച്ചത്.

Viral News: ഒരു കിലോ സ്വർണം, 15കിലോ വെള്ളി, പെട്രോൾ പമ്പ്; രാജസ്ഥാനിൽ വധുവിന് നൽകിയത് 21 കോടിയുടെ സമ്മാനങ്ങൾ
വീഡിയോയിൽ നിന്നുള്ള ദൃശ്യംImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 07 May 2025 13:11 PM

കല്ല്യാണത്തിന് മക്കൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും പെൺമക്കളെ കല്ല്യാണകഴിപ്പിച്ച് വിടുമ്പോൾ ഇന്നും ആരും വെറും കൈയ്യോടെ വരൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാറില്ല. സ്ത്രീധനമായിട്ടല്ല മറിച്ച് സ്നേഹ സമ്മാനമായാണ് നൽകുന്നതെന്ന് മാത്രം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാനിലെ ഒരു കുടുംബം മകളുടെ വിവാഹത്തിന് നൽകിയ സമ്മാനങ്ങൾ കണ്ടാണ് സമൂഹ മാധ്യമങ്ങൾ ഞെട്ടിയിരിക്കുന്നത്.

ഏകദേശം 21 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ തൻ്റെ മകൾക്ക് വേണ്ടി അവർ നൽകിയത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങിൽവച്ചാണ് സമ്മാനങ്ങൾ കൈമാറിയത്. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാകുകയും ചെയ്തു. ഫോട്ടോഗ്രാഫറായ സോനു അജ്മീറാണ് തൻ്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവച്ചത്. രാജസ്ഥാനിൽ വിവാഹത്തിന് മുമ്പ് പരമ്പരാ​ഗതമായി നടന്നുവരുന്ന ഒരു ചടങ്ങാണ് മയറ. വധുവിൻ്റെ കുടുംബം വിവാഹത്തിന് മുന്നോടിയായി ഈ ചടങ്ങിൽവച്ച് സമ്മാനങ്ങൾ കൈമാറുന്നു.

100 കാറുകളും നാല് ആഡംബര ബസുകളുമാണ് ചടങ്ങിൽ അണിനിരന്നത്. ഏകദേശം 600-700 പേരടങ്ങുന്ന കുടുംബാംഗങ്ങൾ നൽകിയ സമ്മാനങ്ങൾ വിലമതിക്കാനാവത്തതാണ്. വധു വരന്മാരുടെ മുന്നിലായി നാല് പെട്ടികൾ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ഇൻസ്റ്റാ​ഗ്രാമിൽ ഇതിനോടകം ഈ വീഡിയോ 64 ദശലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. വധുവിന്റെ കുടുംബം നൽകിയ ആഡംബര സമ്മാനങ്ങൾ എന്തെല്ലാമാണെന്ന് ഒരാൾ വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്.

ഒരു കിലോ സ്വർണം, 15 കിലോ വെള്ളി, 210 ബിഗാ ഭൂമി, ഒരു പെട്രോൾ പമ്പ്, അജ്മീറിൽ മേഖലയിൽ ഒരു പ്ലോട്ട്, 1.51 കോടി രൂപ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയാണ് സമ്മാനങ്ങളിൽ ഉൾപ്പെടുന്നത്. എന്നാൽ സമ്മാനങ്ങളുടെ ആകെത്തുക കണക്കാക്കിയാൽ ഏകദേശം 21 കോടി രൂപയിലെത്തുന്നുവെന്ന് മറ്റൊരു വീഡിയോയിൽ നിന്ന് വ്യക്തമാകും. വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്.

അത്യാഡംബരമായ ചടങ്ങിനെ ചിലർ ശക്തമായി വിമർശിച്ചു. വധുവിന് സ്വന്തം ജീവിതം കെട്ടിപടുക്കാൻ ഇത്രയധികം ആഡംബരം ആവശ്യമുണ്ടോ എന്നടക്കം ചോദ്യങ്ങൾ ഉയരുന്നുണ്ട്. ‘മയറ’ എന്നത് സ്ത്രീധനം നൽകുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു സാംസ്കാരിക ആചാരമാണെന്നും അതിനെ ഇത്തരത്തിൽ മാറ്റുന്നത് ശരിയല്ലെന്നും ചിലർ പറഞ്ഞു. ഇത്തരം വീഡിയോകൾ സാധാരണക്കാർക്ക് മേൽ ചുമത്തുന്ന സമ്മർദ്ദത്തെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു.

 

View this post on Instagram

 

A post shared by Sonu Ajmer (@sr_sonu_ajmer_)