Gandhi image indian currency: മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമോ? കേന്ദ്രനീക്കം പുറത്തുവിട്ട് ജോൺ ബ്രിട്ടാസ്
John Brittas reveals initial talks to replace Mahatma Gandhi`s image : പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചായസൽക്കാരത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പങ്കെടുത്തതിനെ വിമർശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഈ ഗൗരവകരമായ വെളിപ്പെടുത്തൽ നടത്തിയത്.

John Brittas
ന്യൂഡൽഹി: ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ഇതിനായുള്ള പ്രാഥമിക ആലോചനകൾ പൂർത്തിയായെന്നും, പകരം ആർഷഭാരത പൈതൃകം വിളിച്ചോതുന്ന ചിഹ്നങ്ങൾ ഉൾപ്പെടുത്താനാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചായസൽക്കാരത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പങ്കെടുത്തതിനെ വിമർശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഈ ഗൗരവകരമായ വെളിപ്പെടുത്തൽ നടത്തിയത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ബാധിക്കുന്ന തൊഴിലുറപ്പ് ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ സൽക്കാരത്തിന് പ്രിയങ്ക ഗാന്ധി പോയത് ജനാധിപത്യത്തിന് കളങ്കമാണെന്ന് അദ്ദേഹം പറഞ്ഞു.
Also read – ഈ തണുപ്പ് എന്നു കുറയും? ഉത്തരം ഇവിടുണ്ട്
കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളുമില്ലാത്ത പ്രിയങ്ക ഗാന്ധി എന്തിനാണ് സൽക്കാരത്തിൽ പങ്കെടുത്തതെന്ന് ബ്രിട്ടാസ് ചോദിച്ചു. ജനവിരുദ്ധ ബില്ലുകൾ പാസാക്കുന്ന സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയെ കറൻസിയിൽ നിന്ന് നീക്കിയ ശേഷവും പ്രിയങ്കയും കൂട്ടരും ഇത്തരം സൽക്കാരങ്ങളിൽ പങ്കെടുത്തേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.