AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Railway Amendment Bill: ട്രെയിൻ വരുമ്പോൾ മാത്രം യാത്രക്കാർക്ക് സ്‌റ്റേഷനിലേക്ക് പ്രവേശനം; റെയിൽവേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Rajya Sabha Passes Railways Amendment Bill: സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാർശ ചെയ്യുന്നു. ട്രെയിൻ വരുന്നതിനു മുൻപ് മാത്രം കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന് യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കുന്നതാണ് പുതിയ ബിൽ പറയുന്നത്. രാജ്യത്തെ തിരക്കേറിയ 60 റെയിൽവേ സ്റ്റേഷനുകളിലാണ് ഈ രീതിയിൽ കാത്തിരിപ്പു കേന്ദ്രങ്ങൾ ഒരുങ്ങുക.

Railway Amendment Bill: ട്രെയിൻ വരുമ്പോൾ മാത്രം യാത്രക്കാർക്ക് സ്‌റ്റേഷനിലേക്ക് പ്രവേശനം; റെയിൽവേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി
പ്രതീകാത്മക ചിത്രം Image Credit source: Gettyimages/PTI
neethu-vijayan
Neethu Vijayan | Published: 10 Mar 2025 22:57 PM

ന്യൂഡൽഹി: റെയിൽവേ ഭേദഗതി ബില്ല് (Railways Amendment Bill) രാജ്യസഭ പാസാക്കി. രാജ്യത്ത് റെയിൽവെ നിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലാണ് പാസാക്കിയത്. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് രാജ്യസഭ ബില്ല് പാസാക്കിയത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തികൊണ്ടുള്ള ബില്ലാണ് പാസായത്. സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാർശ ചെയ്യുന്നു.

ട്രെയിൻ വരുന്നതിനു മുൻപ് മാത്രം കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന് യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കുന്നതാണ് പുതിയ ബിൽ പറയുന്നത്. രാജ്യത്തെ തിരക്കേറിയ 60 റെയിൽവേ സ്റ്റേഷനുകളിലാണ് ഈ രീതിയിൽ കാത്തിരിപ്പു കേന്ദ്രങ്ങൾ ഒരുങ്ങുക. ഡൽഹി, വാരാണസി, ആനന്ദ് വിഹാർ, അയോധ്യ, പാറ്റ്ന എന്നിവിടങ്ങളിലാണ് ബിൽ ശുപാർശ ചെയ്യുന്ന കാത്തിരിപ്പു കേന്ദ്രങ്ങൾ തുറക്കാൻ പോകുന്നത്.

ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് പോകാനെത്തിയ യാത്രക്കാർ തിക്കിലും തിരക്കിലുംപ്പെട്ട സമയത്ത് സിസിടിവി ഓഫ് ചെയ്തെന്ന പ്രതിപക്ഷ വാദം നുണയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും അവ അന്വേഷണത്തിൻ്റെ ഭാ​ഗമായി പോലീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.