Ranchi Air Ambulance Crash: രാജ്യം നടുങ്ങി! റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് ഏഴു പേര്‍ക്ക് ദാരുണാന്ത്യം
All seven onboard Ranchi-Delhi air ambulance killed in crash: ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. റാഞ്ചിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പൊള്ളലേറ്റ ഒരാളെ കൊണ്ടുപോയിക്കൊണ്ടിരുന്ന എയർ ആംബുലൻസാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

അപകടത്തില്‍ തകര്‍ന്ന എയര്‍ ആംബുലന്‍സ്
റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്രയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. റാഞ്ചിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പൊള്ളലേറ്റ ഒരാളെ കൊണ്ടുപോയിക്കൊണ്ടിരുന്ന എയർ ആംബുലൻസാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഡൽഹി ആസ്ഥാനമായുള്ള റെഡ്ബേർഡ് എയർവേയ്‌സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നത്. റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം 7.11-നാണ് വിമാനം പറന്നുയര്‍ന്നതെന്ന് ഡിജിസിഎ വ്യക്തമാക്കി.
7.34-ഓടെ വിമാനവുമായുള്ള കമ്മ്യൂണിക്കേഷന്‍ ഇല്ലാതാവുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. തുടര്‍ന്ന് സിമാരിയയ്ക്ക് സമീപമുള്ള വനത്തില്‍ തകര്‍ന്നുവീണു. 2018-ലാണ് റെഡ്‌ബേര്‍ഡ് എയര്‍വേയ്‌സ് സ്ഥാപിച്ചത്. 2019-ല്‍ സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചു. തകര്‍ന്ന എയര്‍ക്രാഫ്റ്റ് ഉള്‍പ്പെടെ ആറു വിമാനങ്ങള്‍ കമ്പനിക്കുണ്ടെന്ന് ഡിജിസിഎ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
2018-ലാണ് റെഡ്‌ബേര്‍ഡ് എയര്‍വേയ്‌സ് സ്ഥാപിച്ചത്. 2019-ല്‍ സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചു. തകര്‍ന്ന എയര്‍ക്രാഫ്റ്റ് ഉള്‍പ്പെടെ ആറു വിമാനങ്ങള്‍ കമ്പനിക്കുണ്ടെന്ന് ഡിജിസിഎ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 63% പൊള്ളലേറ്റ് റാഞ്ചിയിലെ ദേവ്കമൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 41-കാരനായ സഞ്ജയ് കുമാര്‍ എന്നയാളെയും കൊണ്ടുപോയ എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.
Also Read: Chennai Metro: ട്രെയിനുകളുടെ ഷെഡ്യൂളിൽ വന്ന മാറ്റം, ചെന്നൈ മെട്രോയിൽ വൻ തിരക്ക്
പാരാമെഡിക്കൽ സച്ചിൻ കുമാർ മിശ്ര, അറ്റൻഡന്റുമാരായ അർച്ചന ദേവി, ധുരു കുമാർ, ക്രൂ അംഗങ്ങളായ വിവേക് വികാസ് ഭഗത്, സവ്രാജ്ദീപ് സിംഗ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് റാഞ്ചി വിമാനത്താവള ഡയറക്ടർ വിനോദ് കുമാർ പറഞ്ഞു.
മെച്ചപ്പെട്ട ചികിത്സയ്ക്കായി കുടുംബാംഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും, അവരാണ് എയര്‍ ആംബുലന്‍സ് സംഘടിപ്പിച്ചതെന്നും ദേവ്കമൽ ആശുപത്രി സിഇഒ അനന്ത് സിൻഹ പിടിഐയോട് പറഞ്ഞു. വൈകുന്നേരം 4.30 ഓടെയാണ് രോഗി ആശുപത്രി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.