SIR Procedure: ‘SIR നടപടികളിൽ BLOമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല’; രത്തൻ യു.കേൽക്കർ
SIR: ഭരണഘടന ബാധ്യത നിറവേറ്റുന്നതിന് രണ്ട് സ്ഥാപനങ്ങൾക്കും അധികാരമുണ്ട്. ഈ കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു...
എസ്ഐആർ നടപടികളിൽ ബിഎൽ ഓ മാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടുപ്പിച്ചേൽപ്പിച്ചിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. എസ്ഐആർ എന്നിമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്ന ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു കേൽക്കറിന്റെ പ്രതികരണം. എത്രയും നേരത്തെ ലഭിക്കുന്നോ അത്രയും നേരത്തെ നമുക്ക് റിപ്പോർട്ട് കുറ്റമറ്റതാക്കാൻ സാധിക്കും. മുൻകൂട്ടി നിശ്ചയിച്ച സമയപരിതിക്കുള്ളിൽ തന്നെ എസ് ഐ ആർ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ തദ്ദേശ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വേറെ ഭരണഘടന സ്ഥാപനങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ബാധ്യത നിറവേറ്റുന്നതിന് രണ്ട് സ്ഥാപനങ്ങൾക്കും അധികാരമുണ്ട്. ഈ കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: SIR നടപടികൾ പൂർത്തീകരിച്ചില്ല; 181 BLOമാർക്ക് പേർക്ക് പിരിച്ചുവിടൽ നോട്ടീസ്
എസ്ഐആർ എന്നിമറേഷൻ ഫോമുകൾ വിച്ച് ലൈഫ് ചെയ്യുന്നത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും യു കേൽക്കർ പറഞ്ഞു. നാലഞ്ചു ദിവസത്തിനുള്ളിൽ ഇത് ചെയ്തു തീർക്കാൻ സാധിക്കും എന്നും എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും സഹായത്തോടെയും ഇത് നേരിടാൻ സാധിക്കും. കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തണം ബൂത്ത് ലെവൽ ഏജൻസും റസിഡൻഷ്യൽ അസോസിയേഷന്റെ സഹായത്തോടെയും ഇതിന് സാധിക്കും. 60ശതമാനത്തോളം ഫോമുകൾ തിരികെ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീങ്ങുന്നതായി റിപ്പോര്‌ട്ട്. എസ്ഐആറുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമാകാത്ത ബി എൽ ഒമാർക്ക് എതിരെയാണ് കേസെടുത്തത്. 60 പേർക്ക് എതിരെയാണ് കേസ്. ഏഴ് സൂപ്പർവൈസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.