Sucheta Kripalani: അന്നത്തെ നാണക്കാരി കുട്ടി ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായപ്പോൾ
ഷീലാ ദീക്ഷിതും, മമതാ ബാനർജിയുമാണ് ഏറ്റവും കൂടുതൽ കാലം ആ പദവിയിലിരുന്നത്. 23 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വിഎൻ ജാനകിയാണ് പട്ടികയിൽ ഏറ്റവും താഴെ. ഷീലാ ദീക്ഷിത് 15 വർഷവും 25 ദിവസവും പദവിയിലിരുന്നപ്പോൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമതാബാനർജി ഇപ്പോഴും പദവിയിൽ തുടരുന്നു. നിലവിൽ 14 വർഷവും 336 ദിവസവുമായിട്ടുണ്ട് മംമതാ. വിഎൻ ജാനകി അടക്കം 1 വർഷം പോലും തികയ്ക്കാത്ത വനിതാ മുഖ്യമന്ത്രിമാർ 6 പേരുണ്ട് പട്ടികയിൽ.

സുചേതാ കൃപലാനി
ദക്ഷിണേന്ത്യയിൽ ഒരു പക്ഷെ അറിയപ്പെടുന്ന മുഖ്യമന്ത്രിയായി രാഷ്ട്രീയത്തിൽ വളരാൻ ഭാഗ്യമുണ്ടായത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കായിരുന്നു. കേരളത്തിൽ 90-കളിൽ കെ.ആർ ഗൗരിയമ്മയെ ഉയർത്തിക്കാട്ടിയിരുന്നെങ്കിലും അത്തരമൊരു മുഖ്യമന്ത്രി കേരള രാഷ്ട്രീയത്തെ തേടി വന്നില്ല. എന്നാൽ അതിലും വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെ രാജ്യത്തിന് സമ്മാനിച്ചത് ഉത്തർപ്രദേശായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന സുചേതാ കൃപലാനിയാണ് ഇത്തരത്തിൽ 1963 മുതൽ 1967 വരെ സുചേതാ രാജ്യത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി.
അന്നത്തെ നാണക്കാരി കുട്ടി
പൊതുവേദിയിൽ വരാനോ സംസാരിക്കാനോ ലജ്ജയുണ്ടായിരുന്നൊരു കൊച്ചു പെൺകുട്ടിയുടെ പ്രസംഗങ്ങൾ കേൾക്കാൻ രാജ്യം പോലും കാത്തിരുന്നതാണ് ചരിത്രം. ഹരിയാനയിലെ അംബാലയിൽ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലായിരുന്നു സുചേതയുടെ ജനനനം. പിതാവിൻ്റെ ജോലി ആവശ്യങ്ങൾക്കായി പലപ്പോഴും പലയിടത്തും മാറി മാറി താമസിക്കേണ്ടി വന്ന അവർ പഠിച്ചത് നിരവധി സ്കൂളുകളിലായിരുന്നു.
ALSO READ: 30 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന നേതാവും, 23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളിയും
ഡൽഹി സെൻ്റ് സ്റ്റീഫൻസിൽ നിന്നും ബിരുദം നേടിയ ശേഷം സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടയായി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യാനന്തരവും സുചേതാ കൃപലാനി രാഷ്ട്രീയത്തിൽ തുടർന്നു. 1960 മുതൽ 1963 വരെ ഉത്തർപ്രദേശ് നിയമസഭയിൽ തൊഴിൽ, കമ്മ്യൂണിറ്റി വികസനം, വ്യവസായം വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ടിച്ചു. 1969-ൽ കോൺഗ്രസിൻ്റെ പിളർച്ചയിൽ, മൊറാർജി ദേശായി വിഭാഗത്തോടൊപ്പം പാർട്ടി വിട്ടവരിൽ സുചേതാ കൃപലാനിയുമുണ്ടായിരുന്നു. 1971-ൽ സുചേതാ കൃപലാനി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.
വീണ്ടും മുഖ്യമന്ത്രിമാർ
സുചേതാ കൃപലാനി ആദ്യത്തേതെങ്കിൽ ഇന്ത്യയുടെ രണ്ടാമത്തേ വനിതാ മുഖ്യമന്ത്രി ഒഡീഷയിൽ നിന്നുള്ള നന്ദിനി സത്പതിയാണ്. 1972 ജൂൺ മുതൽ 1976 ഡിസംബർ വരെ അവർ ഒഡീഷയുടെ മുഖ്യമന്ത്രിയായി പദവി വഹിച്ചു. ഗോവ മുഖ്യമന്ത്രിയായിരുന്ന ശശികല കാകോദർ, ആസ്സാം മുഖ്യമന്ത്രിയായിരുന്ന അൻവറ തൈമൂർ, തമിഴ്നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി ( ദക്ഷിണേന്ത്യയിലെയും ) വിഎൻ ജാനകി, പിന്നീട് ജയലളിത, ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി, പശ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു രജീന്ദർ കൗര്‍, ബീഹാറിലെ റബ്രി ദേവി, ഡൽഹി ഭരിച്ച സുഷമ സ്വരാജും, ക്ഷീല ദീക്ഷിതും, അതിഷിയും, രേഖാ ഗുപ്തയും മധ്യപ്രദേശിലെ വസുന്ധര രജെയും, ഉമാ ഭാരതിയും, ഗുജറാത്തിൽ ആനന്ദിബെൻ പട്ടേലും, കാശ്മീരിലെ മെഹ്ബൂബ മുഫ്തിയുമെല്ലാം രാജ്യത്തെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടികയിലുള്ളവരാണ്.
ALSO READ: ദക്ഷിണേന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രിയായ വൈക്കത്തുകാരി ; മലയാളി മറന്നൊരു പേര്- ജാനകി രാമചന്ദ്രൻ
ഏറ്റവും കൂടുതൽ കാലം
ഇതിൽ ഷീലാ ദീക്ഷിതും, മമതാ ബാനർജിയുമാണ് ഏറ്റവും കൂടുതൽ കാലം ആ പദവിയിലിരുന്നത്. ഷീലാ ദീക്ഷിത് 15 വർഷവും 25 ദിവസവും പദവിയിലിരുന്നപ്പോൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമതാബാനർജി ഇപ്പോഴും പദവിയിൽ തുടരുന്നു. നിലവിൽ 14 വർഷവും 336 ദിവസവുമായിട്ടുണ്ട് മംമതയുടെ കാലാവധി. 23 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വിഎൻ ജാനകിയാണ് പട്ടികയിൽ ഏറ്റവും താഴെ. വിഎൻ ജാനകി അടക്കം 1 വർഷം പോലും തികയ്ക്കാത്ത വനിതാ മുഖ്യമന്ത്രിമാർ 6 പേരുണ്ട് പട്ടികയിൽ. നാലേ നാല് പേർ മാത്രമാണ് ഭരണകാലാവധി തികച്ചിട്ടുള്ളവർ. എന്തായാലും കേരളത്തിൽ നിന്നും ആരും പട്ടികയിൽ ഇല്ല. ഇനി ഉണ്ടാവുമോ എന്ന് കണ്ടറിയണം.