AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Republic Day 2026: ഇന്ദ്രപ്രസ്ഥത്തില്‍ വിസ്മയക്കാഴ്ചകള്‍; ആഘോഷ നിറവില്‍ രാജ്യം

Republic Day 2026 Parade & Celebration Updates: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുന്നു. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപതി മുർമു ത്രിവർണ്ണ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

Republic Day 2026: ഇന്ദ്രപ്രസ്ഥത്തില്‍ വിസ്മയക്കാഴ്ചകള്‍; ആഘോഷ നിറവില്‍ രാജ്യം
PM Modi pays tribute at the National War Memorial Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 26 Jan 2026 | 01:07 PM

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുന്നു. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപതി മുർമു ത്രിവർണ്ണ പതാക ഉയർത്തി. മുഖ്യാതിഥികളായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സിഡിഎസ്‌ ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എപിഎസ് സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി എന്നിവർ സന്നിഹിതരായിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പീരങ്കി സംവിധാനമായ 105 എംഎം ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിച്ചുള്ള 21-ഗൺ സല്യൂട്ട് കാഴ്ചാ വിസ്മയമൊരുക്കി. തുടർന്ന് പരേഡ് രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഏകദേശം 2,500 സാംസ്കാരിക കലാകാരന്മാർ പങ്കെടുത്തു.

Also Read: Republic Day 2026: 77-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം; വിസ്മയ കാഴ്ചകള്‍ക്കൊരുങ്ങി കര്‍ത്തവ്യ പഥ്‌

വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പ്രത്യേക അതിഥികളെ പരേഡ് കാണാൻ ക്ഷണിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ ടാബ്ലോ, അപ്പാച്ചെ, ധ്രുവ് ഹെലികോപ്റ്ററുകൾ, ഭീഷ്മ, അർജുൻ യുദ്ധ ടാങ്കുകൾ എന്നിവ പരേഡിലെ ശ്രദ്ധാകേന്ദ്രമായി. ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്നതാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രമേയം.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) സശസ്ത്ര സീമ ബൽ (എസ്എസ്ബി) യിലെയും ഡെയർ ഡെവിൾസ്, മോട്ടോർ സൈക്കിൾ വൈദഗ്ധ്യം പുറത്തെടുത്ത് മനം കവര്‍ന്നു. മിസൈലുകൾ, വിമാനങ്ങൾ, പുതുതായി രൂപീകരിച്ച യൂണിറ്റുകൾ, ഓപ്പറേഷൻ സിന്ദൂരിൽ ഉപയോഗിച്ച ആയുധ സംവിധാനങ്ങൾ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ ടാബ്ലോകള്‍ ആകര്‍ഷകമായി.

കേരളത്തിന്റെ ടാബ്ലോ

കൊച്ചി വാട്ടര്‍ മെട്രോയും, 100 ശതമാനം ഡിജിറ്റല്‍ സാക്ഷരതയുമാണ് കേരളം ടാബ്ലോയില്‍ കാണിച്ചത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ടാബ്ലോയിൽ അണിനിരന്ന നാടോടി നർത്തകർ പ്രദര്‍ശനം ഭംഗിയാക്കി.