Reliance Fuel Limit: പെട്രോൾ ഒറ്റത്തവണ ഇത്രമാത്രം! റിലയൻസ് പമ്പുകളിൽ ഇന്ധനവിതരണത്തിൽ നിയന്ത്രണം

Reliance Fuel Distribution limited: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇന്ധന ക്ഷാമം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. റിലയൻസ് പാമ്പുകളിൽ നിന്നും ഒറ്റ തവണ ഇനി 1000 രൂപയ്ക്ക് മാത്രമേ പെട്രോൾ ലഭ്യമാവുകയുള്ളൂ. വിലവർധനയ്ക്കു പകരമാണ് വിതരണത്തിൽ ഇപ്പോൾ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്....

Reliance Fuel Limit: പെട്രോൾ ഒറ്റത്തവണ ഇത്രമാത്രം! റിലയൻസ് പമ്പുകളിൽ ഇന്ധനവിതരണത്തിൽ നിയന്ത്രണം

Reliance Petrol Pump

Edited By: 

Arun Nair | Updated On: 28 Apr 2026 | 04:17 PM

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമാകുന്നതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ റിലയൻസ് പമ്പുകളിൽ ഇന്ധനവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വില കൂട്ടുന്നതിന് പകരം ഇന്ധനം വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതായത് റിലയൻസ് പാമ്പുകളിൽ നിന്നും ഇനി ഒറ്റതവണ 1000 രൂപയ്ക്ക് മാത്രം പെട്രോൾ ലഭ്യമാകുകയുള്ളൂ.

ഇതോടെ വില വർധനയ്ക്ക് പകരം പെട്രോളിന്റെ വിതരണത്തിൽ നിയന്ത്രണ ഏർപ്പെടുത്തുന്ന ആദ്യ കമ്പനിയായി മാറി റിലയൻസ്. ഇന്ധന വിതരണത്തിൽ തടസ്സം നേരിട്ടതോടെയാണ് ഈ നീക്കം. ഇന്ധനം തീർന്നു പോകാതിരിക്കാനും പരിഭ്രാന്തി മൂലം അമിതമായി ഇന്ധനം വില്പന നടത്താതിരിക്കാൻ വേണ്ടിയാണ് ഈ നിയന്ത്രണം.

ALSO READ:വിലക്ക് പാടില്ല! ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം അനുവദിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന

രാജ്യത്ത് രണ്ടു ലക്ഷത്തിലധികം പെട്രോൾ പമ്പുകളാണ് റിലയൻസിന്റെ അധീനതയിൽ ഉള്ളത്. ബ്രിട്ടീഷ് പെട്രോളിയുമായി ചേർന്നാണ് റിലയൻസ് ഇവ പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

അതിനിടെ കഴിഞ്ഞദിവസം ഇറാൻ യുഎസ് തമ്മിൽ താൽക്കാലിക വെടിനിർത്തലിന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് തുറന്നു നൽകാമെന്നും ഇറാൻ സമ്മതിച്ചു. എന്നാൽ ലെബനലിൽ ഇസ്രായേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയതോടെ വീണ്ടും ഹോർമൂസ് കടലിടുക്ക് അടക്കുകയായിരുന്നു.

അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഇനി ഒറ്റതവണ 1000 രൂപയ്ക്ക് മാത്രം പെട്രോൾ
  • രാജ്യത്ത് രണ്ടു ലക്ഷത്തിലധികം പെട്രോൾ പമ്പുകൾ റിലയൻസിന്
  • ഇന്ധനം തീർന്നു പോകാതിരിക്കാനും അമിത ഇന്ധനം വില്പന നടത്താതിരിക്കാൻ വേണ്ടിയുംമാണ് ഈ നിയന്ത്രണം
  • ഇന്ത്യൻ ഓയിൽ , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
Follow Us
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്