AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RSS: ‘ഭൂതകാലത്തിൽ നിന്ന് പഠിക്കൂ; ഞങ്ങളെ ഞൊടിയിൽ നിരോധിക്കാനൊന്നും കഴിയില്ല’; ഖർഗെയ്ക്ക് മറുപടിയുമായി ആർഎസ്എസ്

RSS Against Mallikarjun Kharge: മല്ലികാർജുൻ ഖർഗെയ്ക്കെതിരെ ആർഎസ്എസ്. സംഘടനയെ നിരോധിക്കണമെന്ന ഖർഗെയുടെ ആവശ്യത്തിനെതിരെയാണ് ആർഎസ്എസ് രംഗത്തുവന്നത്.

RSS: ‘ഭൂതകാലത്തിൽ നിന്ന് പഠിക്കൂ; ഞങ്ങളെ ഞൊടിയിൽ നിരോധിക്കാനൊന്നും കഴിയില്ല’; ഖർഗെയ്ക്ക് മറുപടിയുമായി ആർഎസ്എസ്
ദത്തത്രേയ ഹോസാബാലെImage Credit source: PTI
abdul-basith
Abdul Basith | Published: 02 Nov 2025 06:53 AM

തങ്ങളെ പെട്ടെന്ന് നിരോധിക്കാനാവില്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹോസാബാലെ. സംഘടനയെ നിരോധിക്കണമെന്ന കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവന തള്ളിയാണ് ഹോസാബാലെ രംഗത്തുവന്നത്. ഭൂതകാലത്തിൽ നിന്ന് പഠിക്കൂ എന്നും ഞൊടിയിൽ തങ്ങളെ നിരോധിക്കാൻ കഴിയില്ലെന്നും ആർഎസ്എസ് നേതാവ് പ്രതികരിച്ചു.

സർദാർ വല്ലഭായ് പട്ടേലിൻ്റെ 150ആം ജന്മദിനത്തിൽ രാജ്യമാകെ ആർഎസ്എസ് അക്രമം അഴിച്ചുവിട്ടു എന്ന് ഖർഗെ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായി ആർഎസ്എസിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, 100 വർഷം പഴക്കമുള്ള സംഘടനയെ നിരോധിക്കാൻ കാരണമില്ലെന്ന് ഹോസാബാലെ പറഞ്ഞു. രാജ്യത്തിൻ്റെ വളർച്ചയ്ക്കും ക്ഷേമത്തിനും സംഭാവന ചെയ്ത സംഘടനയാണ് ആർഎസ്എസ്. സാധാരണ ജനങ്ങളുടെ വികാരം ആർഎസ്എസിനൊപ്പമാണ് എന്നും ഹോസാബാലെ കൂട്ടിച്ചേർത്തു.

Also Read: സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ, വിജയദശമിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ചത് 62,555 പരിപാടികൾ

“നിരോധിക്കാനൊരു കാരണം വേണ്ടേ. രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളായ ആർഎസ്എസിനെ നിരോധിക്കുന്നതിലൂടെ നമ്മൾ എന്താണ് നേടുക. പൊതുജനം ആർഎസ്എസിനെ സ്വീകരിച്ചുകഴിഞ്ഞു. ആരെങ്കിലും ആഗ്രഹിക്കുന്നതുകൊണ്ട് സംഘടനയെ നിരോധിക്കാനാവില്ല. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സംസ്കാരത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയെ നിരോധിക്കണമെന്ന് ഒരു നേതാവ് ആവശ്യപ്പെട്ടാൽ അദ്ദേഹം അതിനുള്ള കാരണം കൂടി പറയണം.”- മധ്യപ്രദേശിലെ ജബൽപൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ആർഎസ്എസിനെ നിരോധിക്കണമെന്നത് തൻ്റെ വ്യക്തിപരമായ ആവശ്യമാണെന്ന് ഖർഗെ പറഞ്ഞിരുന്നു. ആർഎസ്എസിനെ നിരോധിക്കണമെന്ന് താൻ തുറന്നുപറയുന്നു. വല്ലഭായ് പട്ടേൽ മുന്നോട്ടുവച്ച ആശയങ്ങളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുണ്ടെങ്കിൽ നിരോധനമുണ്ടാവണം. രാജ്യത്തെ എല്ലാ നിയമലംഘനങ്ങളും ബിജെപിയും ആർഎസ്എസും കാരണമാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നേരത്തെ, ഖർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖർഗെയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്ത് ആർഎസ്എസ് പരിപാടികൾ നടത്തുന്നത് തടയണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പ്രിയങ്ക് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതിന് ശ്രമിച്ചെങ്കിലും കർണാടക ഹൈക്കോടതി ഇത് തടഞ്ഞു.