Sabarimala Women Entry: ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം

Sabarimala Women Entry Hearing: ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രീം കോടതിയിൽ നടക്കാൻ പോകുന്നത് രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടമാണ്. ഇന്ന് മുതൽ ഒമ്പതാം തീയതി (വ്യാഴം) വരെയാണ് വാദം നടക്കുന്നത്. അതേസമയം യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലാണ് നടക്കുക.

Sabarimala Women Entry: ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം

Sabarimala, Supreme Court

Edited By: 

Arun Nair | Updated On: 28 Apr 2026 | 11:27 AM

ന്യൂഡൽ​ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേൾക്കാൻ ഒരുങ്ങുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം ആയിരിക്കും കോടതി ആദ്യം കേൾക്കുക.

എന്നാൽ പുനഃപരിശോധനയെ അനുകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാർ കോടതിയെ അറിയിച്ചത്. ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രീം കോടതിയിൽ നടക്കാൻ പോകുന്നത് രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടമാണ്. ഇന്ന് മുതൽ ഒമ്പതാം തീയതി (വ്യാഴം) വരെയാണ് വാദം നടക്കുന്നത്.

ALSO READ: ശബരിമല യുവതി പ്രവേശനം: ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും

ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതിനെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്. വിധിയുടെ പുനപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ കോടതിക്ക് മുന്നിൽ സമർപ്പിച്ചത്. അതുകൂടാതെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്തിൻ്റെ നേതൃത്വത്തിലാണ് വാദം നടക്കുക.

ചീഫ് ജസ്റ്റിസിന് കൂടാതെ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ്‌ ബി വി നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമായി വാദം കേൾക്കും. അതേസമയം യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലാണ് നടക്കുക.

എന്താണ് ശബരിമല സ്ത്രീ പ്രവേശനം

2018-ലാണ് സുപ്രീംകോടതി ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ