AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala women’s entry: ശബരിമല യുവതി പ്രവേശനം: ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും

Sabarimala women's entry:ബി വി നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ അംഗം. അതേസമയം യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുന്നോടിയായി മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുകയായിരുന്നു....

Sabarimala women’s entry: ശബരിമല യുവതി പ്രവേശനം: ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
Sabarimala, Supreme CourtImage Credit source: PTI Photos
Ashli C
Ashli C | Updated On: 06 Apr 2026 | 08:06 AM

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികൾ സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും. ആദ്യത്തെ മൂന്നുദിവസം ശബരിമല യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് കേൾക്കുക. ഏപ്രിൽ 14, 15, 16 തീയതികളിൽ ആയാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനു വേണ്ടി കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതം​ഗ ഭരണഘടന ബഞ്ച് രൂപീകരിച്ചിരുന്നു.

ബി വി നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ അംഗം. അതേസമയം യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുന്നോടിയായി മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുകയായിരുന്നു.

ALSO READ:ശബരിമലയിലെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയിൽ എതിർത്ത് ദേവസ്വം ബോർഡ്

ശബരിമല ഒരു പ്രത്യേക മത വിഭാഗത്തിന്റെ ക്ഷേത്രമാണെന്നും ഭരണഘടനാപരമായ മതപരമായ കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കുന്നതിന് ദേവസ്വം ബോർഡിന് അവകാശം ഉണ്ടെന്നുമാണ് ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചത്. മുതിർന്ന അഭിഭാഷകനായ അഭിഷേക് തയ്യാറാക്കിയ വാദങ്ങളാണ് സ്റ്റാൻഡിങ് കൗൺസിൽ പി എസ് സുധീർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

Follow Us