സിലിഗുരി ഇടനാഴി വിഭജനത്തിൻ്റെ 78 വർഷം പഴക്കമുള്ള വൈകല്യം; 1971-ൽ തിരുത്തേണ്ടതായിരുന്നു: സദ്ഗുരു
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ പ്രതിനിധികൾ സിലിഗുരി ഇടനാഴിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു സദ്ഗുരു.
ബംഗളൂരു: വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴി (ചിക്കൻസ് നെക്ക്) ഇന്ത്യ-പാകിസ്താൻ വിഭജനത്തിലൂടെ ഉണ്ടായ 78 വർഷം പഴക്കമുള്ള ഒരു ‘വൈകല്യം’ ആണെന്ന് ആത്മീയ നേതാവ് സദ്ഗുരു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഈ പിഴവ് തിരുത്താൻ ഭാരതത്തിന് സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു സദ്ഗുരു സന്നിധിയിൽ നടന്ന സത്സംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ പ്രതിനിധികൾ സിലിഗുരി ഇടനാഴിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു സദ്ഗുരു. ചിക്കൻസ് നെക്ക് എന്ന് വിളിക്കപ്പെടുന്ന ഈ ഇടുങ്ങിയ പാതയെ ശക്തിപ്പെടുത്തി ‘ആനയുടെ കഴുത്ത്’ പോലെ ഉറപ്പുള്ളതാക്കി മാറ്റേണ്ട സമയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഭജന കാലത്ത് ഉണ്ടായ ഈ ഭൂമിശാസ്ത്രപരമായ പോരായ്മ 1971-ലെ സാഹചര്യത്തിൽ തിരുത്തപ്പെടേണ്ടതായിരുന്നു. അന്ന് ഭാരതത്തിന് അതിനുള്ള അധികാരമുണ്ടായിരുന്നിട്ടും അത് ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ തുറന്ന ഭീഷണി ഉയരുന്ന സാഹചര്യത്തിൽ, ഈ പ്രദേശം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. “കോഴിയെ പോറ്റി അതിനെ ആനയായി വളർത്തണം” എന്ന അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കുമായി എടുക്കുന്ന ഏതൊരു തീരുമാനത്തിനും അതിന്റേതായ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരുകളില്ലാത്ത ലോകം എന്നത് ഒരു സ്വപ്നമാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. അയൽരാജ്യങ്ങളുമായുള്ള സാംസ്കാരിക ബന്ധങ്ങൾ പ്രധാനമാണെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് സദ്ഗുരു വ്യക്തമാക്കി.
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ക്ഷേത്രങ്ങൾ തകർക്കുന്നതിലും സദ്ഗുരു നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് കേവലം ഒരു ആഭ്യന്തര പ്രശ്നമല്ലെന്നും വിഭജനകാലം മുതൽ നിലനിൽക്കുന്ന നാഗരികമായ പ്രശ്നങ്ങളുടെ തുടർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർത്സംഗിൽ സദ്ഗുരു സംസാരിക്കുന്നു
Siliguri Corridor is a 78-year-old anomaly created by Bharat’s partition, which should have been corrected in 1971. Now that there is an open threat to the nation’s sovereignty, it is time to nourish the chicken and allow it to evolve into an elephant. -Sg pic.twitter.com/oHyhZ03y4l
— Sadhguru (@SadhguruJV) December 28, 2025