AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saravana Bhavan bill: 2009-ൽ ശരവണ ഭവനിലെ ബില്ലൊന്നു നോക്കൂ…. വില കൂടിയോ കുറഞ്ഞോ

ഇന്നത്തെ കാലത്ത് ഇതേ ഭക്ഷണം കഴിക്കണമെങ്കിൽ അഞ്ചിരട്ടിയിലധികം പണം നൽകേണ്ടി വരുമെന്നും വിലക്കയറ്റം ഇത്രത്തോളം രൂക്ഷമാണോ എന്നും പലരും ചോദിക്കുന്നുണ്ട്.

Saravana Bhavan bill: 2009-ൽ ശരവണ ഭവനിലെ ബില്ലൊന്നു നോക്കൂ…. വില കൂടിയോ കുറഞ്ഞോ
Saravana Bhavan BillImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 29 Dec 2025 | 02:27 PM

ചെന്നൈ: പ്രശസ്തമായ ഹോട്ടൽശൃംഖല ശരവണ ഭവനിലെ 2009-ലെ ഒരു ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുൻപുള്ള ഈ ബില്ലിലെ ഭക്ഷണസാധനങ്ങളുടെ വില കണ്ട് അമ്പരന്നിരിക്കുകയാണ് പുതിയ തലമുറ.

എക്സിലും റെഡ്ഡിറ്റിലും വൈറലായ ഈ ബില്ലിൽ രണ്ട് ഇഡ്ഡലിക്ക് 14.50 രൂപയും ഒരു ചപ്പാത്തി സെറ്റിന് 26 രൂപയും ഒരു ഫിൽട്ടർ കോഫിക്ക് വെറും 8.83 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നികുതി ഉൾപ്പെടെ ആകെ ബിൽ തുക 50.25 രൂപ മാത്രമാണെന്നത് ഇന്നത്തെ കാലത്തെ ഭക്ഷണപ്രേമികൾക്ക് വിശ്വസിക്കാനാവുന്നതിലും അപ്പുറമാണ്.

ഈ പോസ്റ്റിന് താഴെ നിരവധി രസകരമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിലർ ആ പഴയകാലത്തെ കുറഞ്ഞ വിലയോർത്ത് നൊസ്റ്റാൾജിയ പങ്കുവെക്കുമ്പോൾ, മറ്റു ചിലർ അക്കാലത്തും ശരവണ ഭവനിലെ നിരക്കുകൾ സാധാരണക്കാർക്ക് അൽപ്പം കൂടുതലായിരുന്നു എന്ന് വാദിക്കുന്നു.

ALSO READ:നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ അറസ്റ്റിൽ

ഇന്നത്തെ കാലത്ത് ഇതേ ഭക്ഷണം കഴിക്കണമെങ്കിൽ അഞ്ചിരട്ടിയിലധികം പണം നൽകേണ്ടി വരുമെന്നും വിലക്കയറ്റം ഇത്രത്തോളം രൂക്ഷമാണോ എന്നും പലരും ചോദിക്കുന്നുണ്ട്. ഇത്രയും വർഷം കഴിഞ്ഞിട്ടും ബില്ലിലെ മഷി മങ്ങാതെ ഇരിക്കുന്നത് അത്ഭുതകരമാണെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പഴയ ബില്ലുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഇതാദ്യമല്ല.

കഴിഞ്ഞ വർഷം ഡൽഹിയിലെ ഒരു ബാറിൽ നിന്നുള്ള 2007-ലെ ബില്ലും സമാനമായ രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മദ്യവും ഭക്ഷണവും ഉൾപ്പെടെ 2,500 രൂപയായിരുന്നു അന്ന് ബിൽ തുക. അന്ന് അത് ലാഭകരമായിരുന്നോ എന്ന കാര്യത്തിലും വലിയ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.