യു.എ.ഇയിലെ പ്രവാസികൾക്ക് ആശ്വാസം; പാസ്പോർട്ട് സേവനങ്ങൾക്ക് താൽക്കാലികമായി ഏജൻസികളെ നിയോഗിക്കാൻ സുപ്രീം കോടതിയുടെ അനുമതി
Alhind Tours and Travels Can Temporarily Resume Consular Services in UAE, Rules Supreme Court: 2025 നവംബറിലാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയിലെയും ദുബായിലെ കോൺസുലേറ്റിലെയും കോൺസുലാർ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി ഇന്ത്യൻ എംബസി ടെൻഡർ ക്ഷണിച്ചത്. വി.എഫ്.എസ് ഗ്ലോബൽ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ തുടങ്ങിയ കമ്പനികൾ പങ്കെടുത്ത ലേലത്തിൽ, ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കേരളത്തിൽ നിന്നുമുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കരാർ ലഭിച്ചു. എന്നാൽ ടെൻഡറിൽ പരാജയപ്പെട്ട രണ്ട് കമ്പനികൾ ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് വിസ, അറ്റസ്റ്റേഷൻ സേവനങ്ങളിൽ നിലവിൽ നേരിടുന്ന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുന്നു. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ സേവനങ്ങൾ നൽകുന്നാതിനായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ ഏൽപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. സേവനങ്ങൾ ലഭിക്കുന്നതിൽ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ നേരിടുന്ന കാലതാമസം പരിഗണിച്ചാണ് കോടതിയുടെ നിർണായ ഇടപെടൽ.
നിലവിലെ കരാറുകാരുടെ സേവനം തൃപ്തികരമാണെങ്കിൽ അവരെത്തന്നെ തുടരാൻ അനുവദിക്കാമെന്നും, അല്ലെങ്കിൽ അനുയോജ്യമായ മറ്റേതെങ്കിലും ഏജൻസിയെ നിയമിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ ഇത് തികച്ചും താൽക്കാലികമായ സംവിധാനം മാത്രമായിരിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
2025 നവംബറിലാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയിലെയും ദുബായിലെ കോൺസുലേറ്റിലെയും കോൺസുലാർ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി ഇന്ത്യൻ എംബസി ടെൻഡർ ക്ഷണിച്ചത്. വി.എഫ്.എസ് ഗ്ലോബൽ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ തുടങ്ങിയ കമ്പനികൾ പങ്കെടുത്ത ലേലത്തിൽ, ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കേരളത്തിൽ നിന്നുമുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കരാർ ലഭിച്ചു.
Also Read: കാറിൽ നിന്ന് അടുക്കളയിലേക്ക്! എൽപിജിക്ക് പകരം എഥനോൾ അധിഷ്ഠിത പാചക ഇന്ധനം വരുന്നു
എന്നാൽ ടെൻഡറിൽ പരാജയപ്പെട്ട രണ്ട് കമ്പനികൾ ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ, വീണ്ടും ടെൻഡർ നടത്താനും ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രശ്നം കോടതിയിലേക്ക് നീങ്ങതോടെ സേവനങ്ങൾ മുടങ്ങാതിരികാൻ നിലവിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സേവനങ്ങൾ നേരിട്ട് നൽകുകയാണ്. 17 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇന്ത്യൻ മിഷനുകൾ ഈ സേവനങ്ങൾ നേരിട്ട് നൽകുന്നത്. പുതിയ ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഈ സേവനങ്ങൾ ലഭിക്കുന്നത്.
അതേസമയം യു.എ.ഇയിലുടനീളം 16 ഓഫീസുകൾ ഒരുക്കി സേവനങ്ങൾ ആരംഭിക്കാൻ അൽഹിന്ദ് പൂർണ സജ്ജമായിരുന്നു. അൽ ദാന, അൽ റീം, മുസഫ, അൽ ഐൻ, ഗയാത്തി, മദീനത്ത് സായിദ്, ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, അൽ മജാസ്, റോള, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവന കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നത്. ജൂലൈ ഒന്ന് മുതൽ അൽഹിന്ദ് സേവനങ്ങൾ നൽകി തുടങ്ങും എന്നായിരുന്നു നേരത്തെ നൽകിയിരുന്ന അറിയിപ്പ്. എന്നാൽ കോടതി ഇടപെടലിനെ തുടർന്ന് സേവനങ്ങൾ യു.എ.ഇയിലെ ഇന്ത്യൻ മിഷനുകൾ നേരിട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു.
English Summary
The Supreme Court of India has allowed Indian missions in the UAE and other countries to temporarily engage previous service providers, like Alhind Tours and Travels, for consular services. This interim relief prevents delays in passport and visa services for expats while a new tender process is being completed.