AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

24-മരണം, സർക്കാർ ബസ്സിൻ്റെ മുകളിലേക്ക് മറിഞ്ഞത് കൂറ്റൻ ടിപ്പർ

Telangana TGRTC Accident: അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ഉടൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

24-മരണം, സർക്കാർ ബസ്സിൻ്റെ മുകളിലേക്ക് മറിഞ്ഞത് കൂറ്റൻ ടിപ്പർ
Tipper Accident TelenganaImage Credit source: X
arun-nair
Arun Nair | Updated On: 03 Nov 2025 10:12 AM

തെലങ്കാന: വികരാബാദ് ജില്ലയിലെ ചെവെല്ലയ്ക്കടുത്ത് ചരൽ ലോഡുമായി വന്ന ടിപ്പർ ലോറി സർക്കാർ ബസിൽ ( ടിആർടിസി) ഇടിച്ച് മറിഞ്ഞ്ല ഡ്രൈവർ അടക്കം 24 മരണം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ട്രക്ക് ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതാവുമെന്നാണ് പ്രാഥമിക നിഗമനം. 50 ഓളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത് , അപകടത്തെ തുടർന്ന് ട്രക്കിലെ ചരൽ യാത്രക്കാരുടെ മുകളിലേക്ക് മേൽ വീണു.

ബിജാപൂര് ഹൈവേയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങളെയും പരിക്കേറ്റവരെയും ബസില് നിന്ന് നീക്കി ആശുപത്രികളിലേക്ക് മാറ്റുകയാണ്. ഇരുവശത്തേക്കും ഗതാഗതം വഴിതിരിച്ചുവിടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ

 


അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ഉടൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബസ് അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻ ഹൈദരാബാദിലേക്ക് മാറ്റി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിമാർക്കും മുഖ്യമന്ത്രി നിർ ദേശം നൽകി. മന്ത്രിമാരോടും സംഭവ സ്ഥലത്തേക്കെത്താൻ നിർദ്ദേശമുണ്ട്.

അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കുർണൂൽ അപകടത്തിന് തൊട്ടു പിന്നാലെയാണ് ഇത്തരമൊരു ദുരന്തം കൂടി സംഭവിക്കുന്നത്. ഹൈദരാബാദ്-ബിജാപൂർ ഹൈവേയിലാണ് അപകടം നടന്നത്. തണ്ടൂർ ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെത്തുടർന്ന് ചെവല്ല-വികരാബാദ് റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ജെസിബി ഉപയോഗിച്ചാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. അപകടസ്ഥലത്തിന് സമീപത്തെ വളവും ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടി. ടിപ്പർ ലോറി അമിത വേഗത്തിലായിരുന്നെന്നും ചില റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.