AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News : ഭാര്യയെ കൊന്നു,മൃതദേഹത്തിനൊപ്പം സെൽഫി, വാട്സാപ്പിൽ സ്റ്റാറ്റസ്

ആക്രമണം നടന്നതോടെ ഹോസ്റ്റലിലെ താമസക്കാർ ഭയന്ന് പുറത്തേക്ക് ഓടി. എന്നാല് അയാൾ സംഭവസ്ഥലത്ത് തന്നെ പോലീസ് എത്തുന്നതുവരെ കാത്തിരുന്നു.

Crime News : ഭാര്യയെ കൊന്നു,മൃതദേഹത്തിനൊപ്പം സെൽഫി, വാട്സാപ്പിൽ സ്റ്റാറ്റസ്
പ്രതീകാത്മക ചിത്രം Image Credit source: Freepik
Arun Nair
Arun Nair | Published: 01 Dec 2025 | 12:36 PM

ചെന്നൈ: കോയമ്പത്തൂരിൽ ഭാര്യയെ കൊന്ന ശേഷം മൃതദേഹത്തിനൊപ്പമുള്ള സെൽഫി എടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസാക്കി ഭർത്താവ്. തിരുനെൽവേലി സ്വദേശി ശ്രീപ്രിയ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ഭർത്താവ് ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ശ്രീപ്രിയ. ഭർത്താവുമായി വേർപിരിഞ്ഞിട്ട് നാളുകളായി.

ഞായറാഴ്ച ഉച്ചയോടെ ശ്രീപ്രിയയുടെ ഹോസ്റ്റലിൽ എത്തിയ ബാലമുരുകൻ ഇവരുമായി തർക്കത്തിൽ ആവുകയായിരുന്നു. ഇതിന് പിന്നാലെ വസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന അരിവാൾ എടുത്ത് ശ്രീപ്രിയയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തോടൊപ്പം ഒരു സെല് ഫിയെടുത്ത് വാട് സ്ആപ്പ് സ്റ്റാറ്റസ് അപ് ലോഡ് ചെയ്തതായി പോലീസ് പറഞ്ഞു.

ALSO READ: കായംകുളത്ത് അച്ഛനെ അഭിഭാഷകനായ മകൻ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ

ആക്രമണം നടന്നതോടെ ഹോസ്റ്റലിലെ താമസക്കാർ ഭയന്ന് പുറത്തേക്ക് ഓടി. എന്നാല് ബാലമുരുകന് സംഭവസ്ഥലത്ത് തന്നെ പോലീസ് എത്തുന്നതുവരെ കാത്തിരുന്നു. സംഭവസ്ഥലത്തി വെച്ചു തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയുധം കണ്ടെടുക്കുകയും ചെയ്തു. ഭാര്യ മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.