AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: തണുപ്പ് കുറവാണല്ലോ! എസിയുടെ മുകളിലിരുന്ന് വിശ്രമിക്കുന്ന കക്ഷിയെ കണ്ടോ

Shocking Viral Video Of Snake: എന്നാൽ ആളിരിക്കുന്ന സ്ഥലമാണ് ആളുകളിൽ കൗതുകമുണർത്തിയത്. കൊടും ചൂടിൽ നിന്ന് രക്ഷനേടാനാണോ എന്നറിയില്ല, എയർ കണ്ടീഷണറിൻ്റെ മുകളിൽ വളരെ സുഖമായി ഇരിക്കുകയായിരുന്നു കക്ഷി. എസിയുടെ തണുപ്പേറ്റ് മുകളിലിരിക്കുന്ന പാമ്പിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Viral Video: തണുപ്പ് കുറവാണല്ലോ! എസിയുടെ മുകളിലിരുന്ന് വിശ്രമിക്കുന്ന കക്ഷിയെ കണ്ടോ
Snake VideoImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 21 Feb 2026 | 03:17 PM

പാമ്പുകളെ പൊതുവെ എല്ലാർക്കും പേടിയാണ്. അതിനി വിഷമുള്ളതായാലും ഇല്ലാത്തത് ആയാലും. ഒരു ഇഴജന്തുവിനെ അപ്രതീക്ഷിതമായി നമ്മുടെ കൺമുന്നിൽ കണ്ടാൽ പേടിച്ച് ഓടുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ ഇവിടെ അത്ര പെട്ടെന്ന് ഓടിപ്പോകാൻ പോലുമാകാത്ത ഒരു സ്ഥലത്താണ് ഏകദേശം ഏഴ് അടി നീളമുള്ള ചേര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിലെ തിരക്കേറിയ സ്ഥലത്താണ് റാറ്റ് സ്നേക്ക് അഥവാ ചേര എന്നറിയപ്പെടന്നു ഈ പാമ്പിനെ കണ്ടെത്തിയത്.

ALSO READ: സ്വന്തം പുസ്തകത്തിൻറെ വ്യാജപ്പതിപ്പ് വിലപേശി വാങ്ങി എഴുത്തുകാരി, വൈറലായ ദൃശ്യങ്ങൾ ഇതാ

എന്നാൽ ആളിരിക്കുന്ന സ്ഥലമാണ് ആളുകളിൽ കൗതുകമുണർത്തിയത്. കൊടും ചൂടിൽ നിന്ന് രക്ഷനേടാനാണോ എന്നറിയില്ല, എയർ കണ്ടീഷണറിൻ്റെ മുകളിൽ വളരെ സുഖമായി ഇരിക്കുകയായിരുന്നു കക്ഷി. വിമാനത്താവളത്തിലെ എസി പ്ലാൻ്റിന് മുകളിലാണ് ഏഴടി നീളമുള്ള ചേര കയറിക്കൂടിയത്. പരിശോധനകളും തിരക്കുകളും നടക്കുന്ന സ്ഥലത്ത് പെട്ടെന്ന് പാമ്പിനെ കണ്ടതോടെ യാത്രക്കാരും ജീവനക്കാരും ഒരുപോലെ പരിഭ്രാന്തരായി.

പാമ്പിനെ കണ്ടയുടനെ മൃഗസംരക്ഷണ സംഘടനയെ വിവരമറിയിച്ചു. ഉടൻ തന്നെ അവർ അതിനെ പിടികൂടുകയും ചെയ്തു. തുടർന്ന് പാമ്പിനെ കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തതായാണ് വിവരം. എസിയുടെ തണുപ്പേറ്റ് മുകളിലിരിക്കുന്ന പാമ്പിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്താവളത്തിലെ ചൂട് സഹിക്കവയ്യാതെ എസിയിൽ ഇത്തിരി തണുപ്പ് ആസ്വദിക്കാൻ വന്നതാകും, എന്തൊരു ചൂട് അല്പം തണുപ്പാകാം, എന്നിങ്ങനെയുള്ള രസകരമായ കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Viral Video

 

View this post on Instagram

 

A post shared by Dahisarkar (@dahisarkarofficial)

Follow Us