AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubhanshu Shukla: ബഹിരാകാശത്ത് നിന്ന് തത്സമയ റേഡിയോ സംപ്രേക്ഷണം, പുതു ചരിത്രം കുറിക്കാൻ ശുഭാൻശു ശുക്ല

Astronaut Shubhanshu Shukla: ഐ‌എസ്‌എസിൽ നിന്നുള്ള റേഡിയോ സംപ്രേക്ഷണം ജൂലൈ 4 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:47 ന് നടക്കുമെന്നാണ് റിപ്പോർട്ട്.

Shubhanshu Shukla: ബഹിരാകാശത്ത് നിന്ന് തത്സമയ റേഡിയോ സംപ്രേക്ഷണം, പുതു ചരിത്രം കുറിക്കാൻ ശുഭാൻശു ശുക്ല
Shubhanshu ShuklaImage Credit source: X
nithya
Nithya Vinu | Published: 30 Jun 2025 20:31 PM

ബഹിരാകാശത്ത് നിന്ന് ഇന്ത്യയിലേക്ക് റേഡിയോ സംപ്രേക്ഷണത്തിന് ഒരുങ്ങി ശുഭാൻഷു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കർണാടകയിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററുമായി (യുആർഎസ്‌സി) തത്സമയ ഹാം റേഡിയോ ബന്ധം സ്ഥാപിച്ചുകൊണ്ടാണ് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്.

ഐ.എസ്.ആർ.ഒ ആണ് പരിപാടി ഏകോപിപ്പിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളുമായിട്ടാണ് ആശയവിനിമയം നടത്തുന്നത്. ഐ‌എസ്‌എസിൽ നിന്നുള്ള റേഡിയോ സംപ്രേക്ഷണം ജൂലൈ 4 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:47 ന് നടക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തുന്ന ആദ്യ ഇന്ത്യക്കാരനും രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായ ശുക്ല ആക്സിയം 4 മിഷനുമായി ബന്ധപ്പെട്ട 14 ദിവസത്തെ ദൗത്യത്തിലാണ്.

 

എന്താണ് ഹാം റേഡിയോ?

ഹാം റേഡിയോ എന്നത് ഒരു അമേച്വർ റേഡിയോ സിസ്റ്റമാണ്. ഇത് പൊതുജനങ്ങൾക്കായി ഉപയോഗിക്കാൻ അനുമതിയുള്ള, ലൈസൻസ് ലഭിച്ചിട്ടുള്ള റേഡിയോ സംപ്രേഷണ സംവിധാനമാണ്. നിർദ്ദിഷ്ട ഫ്രീക്വൻസികൾ ഉപയോഗിച്ച് നഗരങ്ങളിലും രാജ്യങ്ങളിലും ഉടനീളം ആശയവിനിമയം നടത്താൻ ഇവ അനുവദിക്കുന്നു.